Tuesday, 25 November 2008

ഇല്ലാത്ത വാക്ക്

ബോറ് 11

-- എന്താ കുട്ടീ ഇത് നിന്റെ അച്ഛന്‍ വീട്ടച്ഛനാണെന്നോ?
-- ങ് ... ഹ്...ഹതേ മാം
-- അങ്ങനെയൊരു വാക്കില്ല. നിന്റെ അച്ഛനെന്താ ജോലി?
-- പ്രത്യേകിച്ചു ജോലിയൊന്നും ഇല്ല മാം.
-- നിങ്ങള്‍ക്ക് പറമ്പില്ലേ? അവിടെ കൃഷിയില്ലേ ?
-- യെസ് മാം. ഉണ്ട്
-- എങ്കില്‍ അച്ഛന്‍ കൃഷിക്കാരന്‍ എന്ന് എഴുതൂ
-- മാം അത് .. ഏഴു സെന്റ് സ്ഥലമാണ് ..കുറച്ചു പയറും മലക്കറിയും. അച്ഛനും അമ്മയും കൂടിയാണ് ചെയ്യുന്നത്..
-- അച്ഛന്‍ മറ്റെന്തു ചെയ്യും?
-- അമ്മ രണ്ടു ഷിഫ്റ്റും ജോലിചെയ്യുന്നതുകൊണ്ട് അച്ഛന്‍ വീട്ടിലെ കാര്യങ്ങള്‍..
-- ഹൊ അതല്ലെന്റെ കൊച്ചേ.. അച്ഛന്‍ വീടിനു പുറത്ത് മറ്റൊന്നും ചെയ്യുന്നില്ലേ?
-- എല്‍ ഐ സിയുടെ കളക്ഷനും ഒക്കെ...
-- അപ്പോള്‍ എല്‍ ഐ സി ഏജന്റ്റാണ്
‌-- ഏജന്‍സി അമ്മയുടെ അനുജത്തിയുടെ പേരിലാണ് മാം. അച്ഛന്‍ നടത്തുന്നു എന്നേയുള്ളൂ
-- നിന്റെ അച്ഛന്‍ എന്തായിരുന്നു ചെയ്തിരുന്നത് ?
-- അച്ഛന്‍ മാലിയില്‍ ആയിരുന്നു മാം. അവിടെ നിന്ന്‍ കമ്പനി പൊളിഞ്ഞു വന്നതാണ്..കുറെക്കാലമായി..
-- അപ്പോള്‍ നിന്റെ അച്ഛനു ജോലിയൊന്നുമില്ല.. അദ്ദേഹം ഒരു തൊഴില്‍ രഹിതനാണ്
-- അച്ഛനാണ് മാം വീട്ടിലെ എല്ലാക്കാര്യവും നോ...
-- യൂ ഗോ ആന്‍ഡ് ഡൂ വാട്ട് ഐ സേ
-- ഹുഹ്! യെസ് മാം
-- ഗോ ആന്‍ഡ് കറക്റ്റിറ്റ്. നിന്റെ അച്ഛന്‍ തൊഴില്‍രഹിതനാണ്.
-- യെ.. യെസ് മാം..

23 comments:

ഗുപ്തന്‍ said...

ഓരോന്ന് കണ്ടുപിടിച്ചോണ്ട് വന്നോളും !

അയല്‍ക്കാരന്‍ said...

മാം...:)

അനില്‍@ബ്ലോഗ് said...

അതുകൊള്ളാം, വീട്ടച്ഛന്‍ !!
ലിംഗസമത്വം വേണമല്ലോ.

വികടശിരോമണി said...

വീട്ടിലെ പണികൾ ജോലിയാണെന്ന ‘മാ’മിനു തന്നെ അഭിപ്രായമില്ല.ഇതിനാണ് സ്ഥിതിസമത്വമെന്നു പറയുന്നത്.
കലക്കി.

Mahi said...

തൊഴില്‍ രഹിതന്റെ ഓരോ പണികളെ

ജ്യോനവന്‍ said...

:)

കുഞ്ഞിക്ക said...

കൊള്ളാം. വീട്ടമമയും പിന്നെ വീട്ടഛനും.

ഭൂമിപുത്രി said...

ആദ്യം ‘ഹൗസ് വൈഫി’നു മലയാളം കണ്ടുപിടിച്ചിട്ട് കഥയെഴുതെന്റെ മനൂ‍ൂ‍ൂ‍ൂ‍ൂ‍ൂ

ഗുപ്തന്‍ said...

വാക്കിനെ കുറിച്ചാണെഴുതിയതെന്ന് തലക്കെട്ടില്‍ സൂചനവന്നതിന് ഒരു മേയാ കുള്‍പാ. ആയിരുന്നില്ല. ആയിരുന്നെങ്കില്‍ നാലുവരിയില്‍ ഈ വിഷയം തീരില്ലേ?


വാക്കുകള്‍ മാറ്റിയും ഇരട്ടിച്ചും നടപ്പിലാക്കുന്ന സ്ത്രീസമത്വത്തെ എതിര്‍ ക്കുന്ന ആളാണ് ഞാന്‍. ഇപ്പോഴും.

ചിലവാക്കുകള്‍ ഉണ്ടാകാത്തതിനു പിന്നിലെ ധാരണകള്‍ മാത്രമായിരുന്നു ശ്രദ്ധ. :)

എല്ലാവര്‍ക്കും നന്ദി.

ഗുപ്തന്‍ said...

തൊഴില്‍ രഹിതന്‍ എന്നായിരുന്നേനെ നല്ല റ്റൈറ്റില്‍. ഇനി പറഞ്ഞിട്ടെന്ത് !

മാറുന്ന മലയാളി said...

:))

വീണ said...

:) ‘വെറുതെ ഒരു വീട്ടച്ഛന്‍’ സ്റ്റൈല്‍?

vadavosky said...

House wife എന്ന വാക്ക്‌ politcally incorrect ആയതുകൊണ്ട്‌ ഇപ്പോള്‍ ഉപയോഗത്തിലില്ല. പകരം Home maker ആണ്‌ പുതിയ politically correct word.

ഭൂമിപുത്രി said...

നാട്ടിലൊന്നും അതത്ര പ്രചാരത്തിലായിട്ടില്ലെന്നാൺ തോന്നൽ,ചില
കുബുദ്ധികൾ ‘ഹോംബ്രേക്കർ’
എന്നുപയോഗിയ്ക്കുന്നതല്ലാതെ :)

lakshmy said...

വീട്ടുകാര്യങ്ങൾ നോക്കി നടത്തുന്ന [മറ്റു ജോലിക്കൊന്നും പോകാതെ] അമ്മ, വീട്ടമ്മ. അതേ കാര്യങ്ങൾ ചെയ്യുന്ന അച്ഛൻ തൊഴിൽ‌രഹിതൻ. പോസ്റ്റ് കൊണ്ട് എന്തു തന്നെ ഉദ്ദേശിച്ചാലും മാറ്ററിൽ ഒരു വലിയ സങ്കടം ഒളിഞ്ഞിരിപ്പുണ്ട്. വായിച്ചപ്പോൾ തോന്നിയ ഇച്ചിരെ വിഷമം പക്ഷെ ഭൂമിപുത്രിയുടെ ഹോംബ്രെയ്ക്കറിലൂടെ ചിരിയായി.

ശ്രീ said...

പാവം അച്ഛന്‍

മാണിക്യം said...

അച്ഛന് വീട്ടില്‍ ചെയ്യാന്‍ ജോലിയോന്നും ഇല്ല.
അമ്മയ്ക്ക് ആണങ്കില്‍ വീട് വൃത്തിയാക്കണം. പാചകം ചെയ്യണം, കുട്ടികള്‍ക്ക് ഭക്ഷണം ഉണ്ടാക്കിക്കൊടുക്കണം,കുട്ടികളുടെ ഗൃഹപാഠം ചെയ്യിക്കണം.ഭര്‍ത്താവിനെ പരിചരിക്കണം. അതിഥികളേ ആദരിക്കണം. അങ്ങനെ കാലത്ത് സൂ‍ര്യന്‍ ഉദിക്കുന്നതിനു മുന്‍പേ തുടങ്ങുന്ന ജോലി പാതിരാ വരെ തുടരും ..ഉദ്യോഗസ്ഥ ആയാലും ഇല്ലങ്കിലും .:)അതു സാരമില്ല.ഭാര്യയും അമ്മയും
മകളും പെങ്ങളും കൂട്ടുകാരിയും ഒക്കെ ആകുവാന്‍
ഭാഗ്യം സ്ത്രീക്ക് മാത്രമേ കഴിയൂ..
“ സ്ത്രീ ജന്മം പുണ്യജന്മം ” :)

ഭൂമിപുത്രി said...

അഛൻ ചെയ്താലും അമ്മ ചെയ്താലും വീട്ടുപണി
ഒരു പണിയേ അല്ലെന്നുള്ളതാൺ തമാശ
(രാവിലെ തമാശയ്ക്കുള്ള മൂഡിലല്ലെങ്കിലും.
മുംബൈ ഒരുകൂട്ടം ഭ്രാന്തമാരുടെ കയ്യിലാൺ..ഇപ്പോഴും)

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

ഇതു വായിച്ചപ്പോള്‍ പെട്ടെന്നു ഞാന്‍ ഓര്‍ത്തു പോയത്‌മാസങ്ങള്‍ക്കു മുമ്പു പത്രത്തില്‍ കണ്ട ഒരു വാര്‍ത്തയായിരുന്നു. ഒരു 'ഗര്‍ഭണന്‍' ആരോഗ്യമുള്ള കുട്ടിയെ പ്രസവിച്ച വാര്‍ത്ത. (ഭാഷാ ഉപജ്ഞാതാക്കള്‍ക്കു ദീര്‍ഘവീക്ഷണം കുറവാണെന്നു കരുതി സമാധാനിക്കാം)

അരുണ്‍ കായംകുളം said...

ഹി..ഹി
:))

അനൂപ്‌ കോതനല്ലൂര്‍ said...

കൊള്ളാം

ഹരിത് said...

ആ മാം ആണു ഗുപ്താ ബെസ്റ്റ് മാം; മാനം കാത്തു.

( ഇഞ്ചിപ്പെണ്ണെന്ന ജ്ഞാനി ഈ കമന്‍റ് കാണാതിരിക്കട്ടെ.:))

Namaskar said...

അ/സ്വസ്ഥം ‘ഗൃഹാഭരണം‘ - എന്നല്ലേ എഴുതേണ്ടത്, ഒരു തംശയം :)

Post a Comment