രേണുകേ ഈ വൃത്തികെട്ട കോട്ടണ്‍ ഗൌണുമിട്ട് നെറം പോയ ഷീറ്റും പൊതച്ച് നീയിങ്ങനെ ഒറങ്ങിക്കെടക്കുമ്പം നിന്റെ മൂക്കും പകുതിതൊറന്ന വായും ചേര്‍ത്ത് ഈ പഴേ തലേണയൊന്നമര്‍ത്തിയാ, വെറും മൂന്നുമിനിട്ട്, അത്രപോലും വേണ്ട രണ്ടുകയ്യുംകൊണ്ട് എന്റെ കയ്യീ മുറുകെപ്പിടിച്ച്, രണ്ടുകണ്ണും തുറിച്ച് എന്നെ മാത്രം നോക്കി, നീ പെടഞ്ഞുപെടഞ്ഞു ചാവും.
നമ്മടെ അംബികേടെ അബോര്‍ഷന്‍ നടത്തിയ മോഹനന്‍ ഒണ്ടല്ലോ അവനും ഞാനും കൂടി ഇന്നലെ അപ്സരേന്ന് വെള്ളമടിച്ചതേയുള്ളൂ. നിന്റെ ആ എടക്കെടക്കുവരുന്ന കൊണപ്പെടാത്ത ഗാസ്ട്രബിളൊണ്ടല്ലോ അത് ഹൃദ്രോഗത്തിന്റെ ആരംഭമാരുന്നെന്നും ഒറക്കത്തിലെങ്ങാണ്ട് കാലന്‍ വന്ന് നിന്നെ കെട്ടിവലിച്ചോണ്ട്പോയെന്നും അവന്‍ സുന്ദരമായിട്ട് ചീട്ടെഴുതിത്തരും.
എനിക്കറിയാം രേണുകേ നിനക്കൊരു വിചാരമൊണ്ട് നിനക്കെന്തെങ്കിലും പറ്റിയാല് പിള്ളേരെ ആരുനോക്കും എന്നൊക്കെ. കാലം പുരോഗമിച്ചു രേണുകേ. മൊലകുടിക്കുന്ന പ്രായം കഴിഞ്ഞാല്‍ അമ്മമാരെക്കോണ്ട് പിള്ളേര്‍ക്ക് പ്രത്യേകിച്ചു പ്രയോജനം ഒന്നുമില്ല.
പഠിപ്പിക്കാന്‍ ഇപ്പോള്‍ നല്ലത് ബോഡിംഗ് സ്കൂളുകളാ. അവധിക്കെങ്ങാനും വന്നാല്‍ തറവാട്ടീപോയി നില്‍ക്കാം. അമ്മയില്ലാത്ത കുട്ടികളെന്നു പറഞ്ഞ് എല്ലാരും നന്നായിട്ടു നോക്കിക്കോളും.
എനിക്കു ബാങ്കീന്നു കിട്ടുന്നതൊക്കെ മതി അതുങ്ങളെ പഠിപ്പിക്കാന്‍. നിന്റെ ജാഡകളും അധികച്ചെലവും ഇല്ലെങ്കി എനിക്കെന്താ പ്രത്യേകിച്ചു ചെലവ്?
എന്നുവച്ചാ നിന്റെയീ ഒടുക്കത്തെ സര്‍ക്കാരുദ്യോഗമുണ്ടല്ലോ അതുകൊണ്ട് പ്രത്യേകിച്ചു കൊണമൊന്നും ഇല്ല. നിനക്ക് രാവിലെ വീട്ടില്‍ നിന്നു പോകാനും വൈകിക്കേറിവരാനും ഒരു ഞായം. പെങ്കൊച്ചിനെന്നു പറഞ്ഞു സൊര്‍ണവും മാസത്തിനുമാസം സാരിയും വാങ്ങിച്ചു ഞെളിയാനൊരു വഴി. പിന്നെ ചേട്ടന്റെ ശമ്പളമൊക്കെ കണക്കാ.. ഞാന്‍ ഊറ്റിയും ഉറിഞ്ചിയും ഒണ്ടാക്കുന്നതുകൊണ്ട് ജീവിച്ചുപോന്നു എന്ന് കൂട്ടുകാരികളോടും ബന്ധുക്കളോടും ഒതുക്കത്തീ വീമ്പ് പറയാം.
എനിക്കറിയാം, കിട്ടാവുന്ന പ്രമോഷന്‍ പോലും തട്ടിക്കളഞ്ഞ് ട്രാന്‍സ്ഫര്‍ വേണ്ടാന്നുപറഞ്ഞ് എന്തിനാ നീ സിറ്റി ഓഫീസില്‍ തന്നെ കടിച്ചുതൂങ്ങുന്നേന്ന്. അവിടെ നീ വലിയ മിടുക്കിയാന്നു വിചാരിക്കുന്ന കൊറെയെണ്ണം ഒണ്ട്.
പിന്നെ നിന്റെ പൊറകെ വെള്ളമൊലിപ്പിച്ചു നടക്കുന്ന ആ ക്ലാര്‍ക്കൊണ്ടല്ലോ ആ മരങ്ങോടന്‍ സുകു. അവന്‍ നിനക്ക് ലൈബ്രറീന്നു പുസ്തകം തന്നും മഴയൊള്ളപ്പം കൊട തന്നും വണ്ടിയില്ലാത്തപ്പം ലിഫ്റ്റ് തന്നും സഹായിക്കുന്നതെന്തിനാന്നറിയാമോ? നിനക്ക് മറ്റെന്തെങ്കിലും കൊറവൊണ്ടെങ്കി അതും തീര്‍ക്കാന്‍ അവന്‍ തയ്യാറാന്നറിയിക്കാനാ.
നീ വിചാരിക്കും എനിക്കവനോട് അസൂയയാണെന്ന്. സത്യമായിട്ടും ഇല്ല. നിന്നെയും അവനെയും കൂടി എവിടെയെങ്കിലും വച്ച് ഒന്നു പിടികൂടാന്ന് എന്തുമാത്രം പ്രതീക്ഷിച്ചിട്ടൊണ്ടെന്നറിയാമോ. ഒരു ദെവസം ബാങ്ക് ആവശ്യത്തിന് അടുത്തുവരെ വന്നപ്പം കയറിയതാണെന്ന മട്ടില് നിന്റെ ഓഫീസില്‍ കേറിയതും നിനക്ക് അവധിയുള്ള ഒരു ദെവസം അറിയിക്കാതെ ഹാഫ് ലീവെടുത്ത് തിരികെ വന്നതും ഒക്കെ ചുമ്മാതെ അങ്ങു സംഭവിച്ചതാന്നു വിചാരിച്ചു നീ.
നിനക്ക് ബുദ്ധിയേയില്ല രേണുകേ. അല്ലെങ്കി ചെലപ്പം രാത്രീല് ബോറടി മാറ്റാന്‍ ഞാനെന്തെങ്കിലും പറയുകേം ചെയ്യുകേം ചെയ്യുന്നതൊക്കെ വച്ച് എനിക്കിപ്പോഴും നിന്നോട് പ്രേമമാന്ന് നീ കണക്കുകൂട്ടുകേലാരുന്നല്ലോ.
ഞാനിങ്ങനൊക്കെ വിചാരിക്കുന്നത് നീയിങ്ങനെ വീട്ടിലുള്ളതുകൊണ്ട് എനിക്കെന്തെങ്കിലും പ്രശ്നമൊണ്ടായതുകൊണ്ടൊന്നും അല്ല രേണുകേ. വൈകുന്നേരം അപ്സരേലൊന്നു കൂടാനോ ഉച്ചക്ക് ബാങ്കീന്നു മുങ്ങി ആ അന്നാമാഡത്തിന്റെ കിളുന്നുപെണ്‍പിള്ളേരുടെ കൂടെ രണ്ടുമണിക്കൂര്‍ കളയാനോ നീ ഇവിടൊള്ളത് എനിക്കൊരു പ്രശ്നമേയല്ല.
നീയൊണ്ടേലും ഇല്ലേലും എന്റെ ജീവിതം ഒരുവഴിക്കൊക്കെ അങ്ങുപോവും. നിന്നോടെനിക്ക് ദേഷ്യോമില്ല. ഒള്ളതുപറഞ്ഞാല് എന്നെ ഒന്നു അരിശപ്പെടുത്താന്‍ പോലും പറ്റാത്ത മണുക്കൂസായിപ്പോയല്ലോ നീയെന്നോര്‍ക്കുമ്പഴാ എനിക്കരിശം.
നിനക്കെന്നോട് വെറുതെ വഴക്കടിച്ചൂടേ? രാവിലെ പിള്ളേരുണര്‍ന്ന് വഴക്കുതൊടങ്ങുമ്പം രണ്ടിനും നല്ല തല്ലുകൊടുത്ത് കരയിച്ച് സ്കൂളില്‍ വിട്ടൂടെ? ഓഫീസില്‍ ഒഴിവുകിട്ടുന്ന നേരം ആ സുകുവിന്റെ അടുത്തു ചുറ്റിപറ്റിനിന്നൂടെ? വെള്ളമടിച്ച് ബോധം കെട്ടു വരുമ്പോഴെങ്കിലും നിനക്കിട്ടു രണ്ടുതല്ലാന്‍ ഒരു കാരണം ഒണ്ടാക്കിക്കൂടേ?
ഇതിനൊന്നും വയ്യെങ്കി രേണുകേ, പാറ്റയെ കൊല്ലാന്‍ നല്ല വീര്യം കൂടിയ മരുന്ന് ഞാനല്ലേ വാങ്ങിക്കൊണ്ടുവന്നതും പിള്ളേരൊന്നും തൊടാതെ അതു സൂക്ഷിച്ചുവയ്ക്കണം എന്നു പറഞ്ഞതും? രാവിലെ ഈ വീട്ടീ ചായ മൊതല് വൈകുന്നേരത്തെ കഞ്ഞി വെരെ എല്ലാം ഒണ്ടാക്കുന്നത് നീതന്നല്ലേ? അതിലെനിക്കും പിള്ളേര്‍ക്കുമൊള്ള പങ്കെടുത്തു മാറ്റി അതീ മരുന്നൊഴിച്ചു നിനക്ക് കഴിച്ചൂടേ?
വെറുതെയെന്തിന് എന്റെ കൈ മെനക്കെടുത്തണം. ഹോ ഒറക്കം വരുന്നു.
57 comments:
മുന്‍പെങ്ങോ എഴുതിയിട്ട ഒരു ഡ്രാഫ്റ്റ് വെറുതെ പോസ്റ്റുന്നു. സെര്‍ച്ച് എഞ്ചിനുകളിലെത്തുമോ എന്നറിയാന്‍.
ഗ്രേറ്റ്:)
സുന്ദരന്‍..!
:-)
ഉപാസന
:(
തന്നെ ആസ്ഥാന ഷോവിനിസ്റ്റാക്കിയെടോ.
പെരിങ്ങോടന്‍ പറഞ്ഞതു പോലെ പിഗ് ആന്‍ഡ് സര്‍ട്ടിഫൈഡ്.
:-) [ഈയിടെയായി ഇസ്മയിലി ഇട്ടില്ലെങ്കില്‍ പച്ചവെള്ളം ചവക്കുന്നവന്‍ വരെ തെറ്റിദ്ധരിക്കും]
ഉഗ്രന്‍ >.<
സ്മൈലി വഴിയാണോ ഷോവനിസത്തിന്റെ വരവ്?
മനൂ ,
ഉള്ളടക്കമറിയില്ല പക്ഷെ ശരിക്കും രസിച്ചു ഈ പോസ്റ്റ് :)
please revove this word verification
ഇങ്ങനെയെങ്കില്‍ ദാ ഇതുപോലിരിക്കണം
എന്നു കൊതിപ്പിച്ചല്ലോ ഈ വെറിതെയിട്ട 'ഡ്രാഫ്റ്റ്'!
സുന്ദരം......
:)
അത് ഫസ്റ്റ് പേഴ്സനില്‍ നിന്ന് തേഡ് പേഴ്സനിലേക്ക് മാറ്റിയെഴുതാന്‍ ഒന്നു അലോചിച്ചിരുന്നതാണ് ജ്യോനവാ... കഥാനായകന്‍ ആ സുകുവിനെ വിളിച്ച് ബാറില്‍ കൊണ്ടുപോയി കള്ളുവാങ്ങിച്ചുകൊടുത്തിട്ട് രേണുകയെക്കുറിച്ച് പ്രലോഭിപ്പിക്കുന്ന ഭാഷയില്‍ അശ്ലീല കമന്റ് പറയുന്ന ഒരു ഓപ്പണിംഗ്..അങ്ങനെ.........
മടിയോടു മടി..എന്താ ചെയ്ക.
ആരെങ്കിലുമൊക്കെയൊന്നു ഞെട്ടി
സ്വന്തം മനസ്സിലേയ്ക്ക് കുനിഞ്ഞുനോക്കിക്കാണുമോ?
പ്രിയ ഗുപ്തന്‍ ജീ,
ഇഷ്ടപ്പെട്ടു ! തേര്‍ഡ് പേഴ്സണ്‍ അക്കൌണ്ടിനേക്കാള്‍ ഇതു തന്നെയാവും നല്ലത്.(ഒരു ചന്ദ്രമതി ടച്ച് തോന്നി.)
ആ ‘ഒറക്കം വരുന്നു’ നല്ല കിണ്ണന്‍ ആന്റീക്ലൈമാക്സായി.
ഓ.ടോ.
കരള്‍തീയില്‍ വാര്‍ത്ത ആ മോതിരമല്ലേ വിരലറ്റു വീണത് ?
ഗുപ്തന്,വളരെ നല്ല വര്‍ക്ക്.
:-)
:-)
മനു, ഇപ്പോഴാ കണ്ടത്.
സല്യൂട്ട്.
ഈ വ്യത്യസ്തമായ ശൈലി നന്നായി ഗുപ്തന്‍ മാഷേ...
:)
കിടിലനായി മാഷെ..
:)
ഗുപ്തന്, ഒന്നു മീറ്റണമെന്നുണ്ട്...
gehesh അറ്റ് ജിമെയില് ഡോട്ട് കോം
qw_er_ty
വായിച്ചു, :)
വേറിട്ട പച്ചയായ ഒന്ന്...
ഇനിയെങ്ങാനും രേണുക മരിച്ചാല്‍, ഇംഗ്ലീഷില്‍ കരയരുത്...
ഷോവനിസ്റ്റ് കഥയാണെന്നൊക്കെ കമന്റുകള്‍ ഒക്കെ വായിച്ച് മനസിലാക്കി ഇഷ്ടപ്പെടാം എന്നല്ലാതെ ഒറ്റ വായനയില്‍ എനിക്കിതെന്തൊരു കഥ എന്നാണു തോന്നിയത്.
കൊള്ളാട്ടോ ഗുപ്താ
വളരെ നന്നായിട്ടുണ്ട്.
(ചില അവസങ്ങളില്‍ ഇത്രമാത്രം പറയുന്നതാണ് രസം)
ഹോ ഒറക്കം വരുന്നു... എനിക്കും :)
ഓ.ടോ: സെര്‍ച്ച് എഞ്ചിനുകളിലെത്തിയിരിക്കുന്നു :)
ഗുപ്താ.. ബെര്‍ലീടെ പ്രേതം കേറിയതാണോ? :)
സംഭവം കൊള്ളാട്ടാ...
മാഷേ അനോണിമസ് കമന്റിന് ഓപ്ഷന്‍ വച്ചേക്കുന്നത് തെറിവിളിക്കാന്‍ മാത്രമാ... നല്ലതുപറയുമ്പൊഴെങ്കിലും നേരേ പറയരുതോ
ഒരു പെണ്ണിനോട് ഇത്ര വിരോധം ഉണ്ടാകാന്‍ എന്തേ കാരണം.
നന്നായിട്ടുണ്ട്..വായനാസുഖം ഉണ്ട്.
സൂപ്പര്‍ .........
കൊള്ളാം ഗുപ്താ..
ഇങ്ങിനേ പോയാ ആ പാറ്റക്കുള്ള മരുന്ന് ആരുടെ കഞ്ഞീലാവും വീഴുക. :)
അളമുട്ടിയാല്‍ രേണുകയും കടിക്കുമേ..
പിന്നെ കുറെപ്പേര്‍ മനു എന്ന് പറയുന്നു, കുറേപ്പേര്‍ ഗുപ്താ എന്നും. ആക്ച്വലി തും കോന്‍ ഹോ?
കൊള്ളാം ഗുപ്തമന്‍.
അപര്‍ണ്ണേ, സംശയം ഞാന്‍ തീര്‍ത്തു തരാം. കഴിഞ്ഞ ജന്മത്തിലെ ഗുപ്തന്റെ പേരായിരുന്നു മനു. ആ ജന്മത്തിലെ പരിചയക്കാര്‍ പഴയ ശീലം മാറ്റാനാവാതെ മനു എന്നു വിളിക്കുന്നു. ആക്ച്വലി ഗുപ്തമന്‍ എന്നാണ് മുഴുവന്‍ പേര്.
വായിച്ച എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി.
ലതീഷും വിഷ്ണുമാഷും ഒരുമിച്ച് ഇവിടെ എത്തിയതും രണ്ടുപേര്‍ക്കും പോസ്റ്റ് ഇഷ്ടപ്പെട്ടതും വലിയൊരു സന്തോഷമാണ്. അതിനൊരു പ്രത്യേക കാരണം ഉണ്ട് :) ഒരിക്കല്‍ പറയാം.
ഹരിയേട്ടാ.. ആ ആത്മപീഡനകവിത വന്നില്ലാരുന്നേല്‍ ഞാന്‍ ഇവനെ ബോധധാരയില്‍ റീമിക്സ് ചെയ്ത് വേറേ ഒരു പയറ്റു പയറ്റിയേനേ അല്പം നേരത്തെ.
ഫെബ്രുവരി 17 നു ചെയ്തിട്ടതാണ് ഡ്രാഫ്റ്റ്. ഒരു മാസം കഴിഞ്ഞിരിക്കുന്നു. പബ്ലിഷ് ചെയ്യാന്‍ മടിച്ചതിന്റെ ഒരു പ്രധാനകാരണം കമന്റില്‍ ഒരാള്‍ സൂചിപ്പിച്ചിട്ടുണ്ട്. ഒരു പ്രമുഖബ്ലോഗര്‍ നിറുത്തില്ലാതെ ആവര്‍ത്തിച്ച് ചെടിപ്പിച്ചതാണ് സോളിലോക്വി എന്ന രചനാസങ്കേതം ബൂലോഗത്ത്. ഞാന്‍ സോളിലോക്വി ഉപയോഗിക്കുന്നത് ആദ്യമായാണെങ്കിലും ഇതിനോട് അടുത്തുവരുന്ന ബോധധാര പലപ്പോഴും ഉപയോഗിച്ചിട്ടുണ്ട്. (ഇര, യക്ഷി, കിണര്‍ )
രണ്ടാമത്തെ കാരണം സോളിലോക്വിയും ഫസ്റ്റ്പേഴ്സന്‍ നാരറ്റീവും ഇത്തരം ഒരു വിഷയത്തില്‍ ഇഫക്റ്റീവ് ആണെങ്കിലും അതൊരു കുറുക്കുവഴി ആണ്. ഏറ്റവും എളുപ്പമുള്ള കുറൂക്കുവഴി. അയാളുടെ മനോഗതങ്ങള്‍ പറയാതെ ഒരു പക്ഷെ ഒരുദിവസം അയാള്‍ ചെയ്യാനിടയുള്ള കാര്യങ്ങളിലൂടെ മനോഗതം പുറത്തുകൊണ്ടുവരാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ഞാന്‍ വെറുതെ ആശിക്കുന്നു. അതിമോഹം. അല്ലാതെന്ത്?
ഓടോ: സൂരജ്...... !
ജിഹേഷേ ഇന്‍വൈറ്റ് അയച്ചു. കണ്ടില്ലെങ്കില്‍ ഗുപ്തംബ്ലോഗില്‍ എന്റെ പ്രൊഫൈലിനു താഴെ എന്റെ അഡ്രസ് ഉണ്ട് ആഡ് ചെയ്തോളൂ.
............................
:)
രാജേട്ടനു,
രാജേട്ടാ, നിങ്ങളു ഇന്നലെ വിചാരിച്ചതൊക്കെ ഇന്ന് ഒരു പോസ്റ്റാക്കിയ്യിട്ടത് ഞാനിന്ന് കഫേ നടത്തുന്ന ബിജു പറഞ് അറിഞ് പ്രിന്റ് എടുപ്പിച്ച് വായിച്ച്. കമന്റായിട്ട് ചേട്ടനെ ആളുകള്‍ടെ മുമ്പില്‍ കൊഞാട്ട ആക്കണ്ടാന്ന് കരുതി ഇന്‍ലന്‍ഡില്‍ എഴുതി അയയ്ക്കുന്നു.
ചേട്ടോയ്, നിങ്ങളെന്നാ കരുതി? നിങ്ങള്ക്ക് ഞാന്‍ ഇടയ്ക്കിടയ്ക് അല്പം എലി വിഷം ഒരോ ദിവസവും അല്പം അല്പം കൂട്ടാനിലും ചോറിലുമായിട്ട് കലക്കി ചേര്‍ത്താല്‍, പതിയെ പതിയെ വയറ്റീ പുണ്ണ് വന്ന് നിങ്ങളു പുഴുത്ത് ചാവും. അല്ലെങ്കില്‍ ഒരു ദിവസം പത്തോ പതിഞ്ചഓ ഉറക്ക ഗുളിക ദോശ മാവിലു കലര്‍ത്തി തന്നാലും മതി. . ഇടയ്ക്കിടയ്ക്ക് നിങ്ങള്‍ടേ കടത്തിന്റെ കാര്യം ഞാന്‍ ആപ്പീസില്‍ പറയാറുണ്ട്. പലിശ കുടി രാജേട്ടനിത് ചെയ്തെന്ന് ഏത് പോലീസ്കാരനും വിശ്വസിച്ചോളും.
പക്ഷെ ഞാന്‍ നിങ്ങളേ കൊല്ലുകേല രാജേട്ട. നിങ്ങളു വീട്ടിലുള്ളത് എനിക്കൊരു ബലമാണു. കാരണം വിധവയ്ക്കും മോചനം നേടിയവര്‍ക്കുമൊക്കെ പല പുരുഷന്മാരോടൊപ്പം നെരങ്ങാനൊരു ‘ഇത്’ ഇണ്ട് ഇപ്പോ സമുദായത്തില്‍. നല്ല സാരീം വളേം പൊട്ടും പൂവുമൊക്കെ ഇട്ട് നടന്നാലെ നാലു ആണുങ്ങളും, പിന്നെ ഇപ്പോ പറ്റുള്ള സുകുചേട്ടനുമൊക്കേനും കൂടെ കൊണ്ട് നടക്കൂ. നിങ്ങളെങ്ങാനും ചത്താലു, അവര്‍ തോളേലായാലോ ന്ന് പറഞ് എന്നെ ഒഴിവാക്കും. പിന്നെ നിങ്ങളേം കൊണ്ട് എവിടെ പോയാലും ഏത് ആണുങ്ങള്‍ടേ മുമ്പിലും എനിക്ക് കൊഞ്ചാനും, നിങ്ങളേ കൊണ്ട് അവരെ മൊബൈല്‍ നമ്പ്ര് മേടിപ്പിയ്ക്കാനും, അവര്‍ടേ വീട്ടില്‍ ഇടയ്ക്ക് പോയ് നിരങ്ങാനുമൊക്കേ കഴിയൂ. നിങ്ങളെങ്ങാനു ചത്ത് മലര്‍ന്നാലിതൊക്കെ തെണ്ടീ പോവും. സുകുവേട്ടന്‍ പുസ്തകോം ലിഫ്റ്റും തന്നത് മാത്രേ രാജേട്ടന്‍ അറിഞുള്ളൂ? ബെസ്റ്റ്! ഞാന്‍ സപ്താഹോംന്ന് പറഞ് നാലു ദിവസം ഭജന സംഘത്തോടോപ്പം പോയത് ഓര്‍ക്കുണുണ്ടോ രാജേട്ടന്‍? മുട്ടേലൊന്ന് കൊട്ടി നോക്ക് രാജേട്ട,വല്ല ബുദ്ധിയുംണ്ടേല്‍ ഒന്ന് അനങ്ങട്ടേ.
എന്നെ അവനേം കൂട്ടീ പിടിയ്ക്കണമെങ്കില്‍ അല്പം പുളിയ്ക്കും. നിങ്ങള്‍ടേ അപ്പന്‍ കൂട്ടിയട്ട്, നിങ്ങള്‍ടേ അമ്മേടേ ഇത് വരെയുള്ള മക്കള്ടേ അപ്പന്മാരെ എണ്ണി നോക്കാന്‍ പറ്റീട്ടില്ല, എന്നിട്ടാ, നിങ്ങളിപ്പോ എന്നേ കൂട്ടി പിടിയ്ക്കാന്‍ പോണത്. ആപ്പീസിലെ റെക്കാര്‍ട് റൂമിന്റെ താക്കോല്‍ എന്നാത്തിനാ എന്റെ കീ ചെയിനിലെന്ന് നിങ്ങളു കരുതീത്? അസൂയൊക്കെ മാറ്റി ബുദ്ധി ഒന്ന് അനക്കാന്‍ നോക്ക് നിങ്ങള്‍.
പിന്നെ രാത്രീലു നിങ്ങളു ബോറഡി മാറ്റാന്‍ പറയ്കേം ചെയ്യ്കേം ഒക്കെ ചെയ്യണ ഗുസ്തിയുണ്ടല്ലോ. എനിക്ക് ബുദ്ധിയില്ലാഞിട്ടല്ലാന്നേ. ചില ദിവസം സുകുവോ പുരുഷോത്തമനോ ഒക്കേനും റെക്കോര്‍ഡ് റൂമിലെത്തുമ്പോഴേയ്ക്കും, ആരേലും ഒക്കെ എന്തേലും തപ്പാനെത്തും. ആ നിലയ്ക്കൊക്കെയുള്ള തല ഞെരിച്ചിലു തീര്‍ക്കാനിരിയ്ക്കുമ്പോഴാവും രാജേട്ടനു ബോറഡീ തോന്നിയെത്തണത്. അത്രേയുള്ളു. അത് കൊണ്ട് ഗുണമില്ലാന്ന് പറയാനൊന്നും പറ്റുകേല, മാറല പിടിച്ചതും ഫാനിലെ പൊടീം ഒക്കെ ഞാന്‍ കണ്ട് പിടിയ്ക്കണത് ആ നേരത്താണു. നിങ്ങള്‍ടെ മണക്കൂസ് ബുദ്ധിയ്ക്ക് എങ്ങനെ തോന്നി, എനിക്ക് വായ നാറ്റവും, കള്ളിന്റെ മണോം, നഖത്തില്‍ മുഴോനും അഴുക്കും, ചെവിയിലും മൂക്കിലും രോമോം, കുളിയ്ക്കാണ്ടേ കിടക്കണ രാജേട്ടനോട് പ്രേമമാവും എനിക്കെന്ന് തോന്നാന്‍? ചുമ്മാ ചിന്തിച്ച് കാട് കേറാതെ ചേട്ട. കോടതീം കേസും വഴക്കുമൊക്കെ വല്യ മെനക്കെട്ട കാര്യോം, പിന്നെ അതിനൊക്കെ ഇറങിയ പിന്നെ സുകുവേട്ടനെന്നല്ലാ, ഒരുത്തനും എന്റേ ചുറ്റുവട്ടത്ത് വരുകേല. ഭര്‍ത്താവുള്ള പെണ്ണുങ്ങളെ വല്യ റിസ്ക് ഇല്ലാണ്ടേ കൊണ്ട് പോവാംന്ന് രാജേട്ടനു ഇനീം അറിയില്ലേ?
രാജേട്ടനോട് വഴക്കടിയ്ക്കാനെനിക്ക് തോന്നായ്കയില്ല. രണ്ട് കുപ്പി കള്ളടിച്ച് പോത്ത് പോലെ ഉടുമുണ്ട് തെന്നി മാറീ കിടന്നുറങ്ങുമ്പോഴ് ചിരവത്തലയ്ക്ക് ഊക്കനൊരു വീക്ക് തന്ന് കൊല്ലാനോ മറ്റോ മിക്കപ്പോഴും തോന്നാറുണ്ട്. പക്ഷെ പണ്ടാരം പോലീസും കുന്ത്രാണ്ടോമ്ം ഒക്കെ ആയി കഴിഞാലു, സുകുവും പുരുഷോത്തമനും ഒക്കേനും കൂടിയുള്ള ചുറ്റി തിരിയലും, കാന്റീനിലെ പഴം പൊരിയുമൊക്കെ ആലോചിയ്ക്കുമ്പോഴ്, ചിരവ തടി കാലുകൊണ്ട് തട്ടി, പോട പിന്നീട് മതി എന്ന് ഞാനും കരുതാറുണ്ട്. അതൊണ്ട് വഴക്കടീം കൊല്ലല്ലുമൊന്നും ഞാന്‍ ചെയ്യില്ല. രാജേട്ടനെനിയ്ക്ക് മറ്റ് ആണുങ്ങളേ കോരാനുള്ള കെക്ക്കൊട്ടാണു. അതിന്റെ പിടി ഊരി വിറ്റ് തെണ്ടി തിരിയാന്‍ അല്പം പുളിയ്ക്കും. ഇനീം കുറെ പറയണമെന്നുണ്ട്, സുകുവേട്ടന്‍ നാളെ പുട്ടും കട്ട കടലക്കറീം കൊണ്ട് വരാന്‍ പറഞിട്ടുണ്ട്. മിക്സി കേടായത് കോണ്ട്, ദേവയാനീടെ വീട്ടി പോയ് കറക്കി പൊടിച്ചോണ്ട് വരണം.
നിങ്ങളൊറങ്ങ്, പക്ഷേ ഉറക്കം നടിയ്ക്കരുത്.
ഗുപ്തന് said...
മാഷേ അനോണിമസ് കമന്റിന് ഓപ്ഷന്‍ വച്ചേക്കുന്നത് തെറിവിളിക്കാന്‍ മാത്രമാ... നല്ലതുപറയുമ്പൊഴെങ്കിലും നേരേ പറയരുതോ
:)
ഹെന്റ്റമ്മച്ചിയേ, അതോര് അലക്കു തന്നെ! അതുല്യാ വണക്കം :-)
മനുവിന്റെ മിക്ക കഥകളും പോലെ ഇതും കാണുവാന്‍ വൈകി.
മടുപ്പ് കറപിടിപ്പിച്ച ഒരു തലച്ചോറിന്റെ അതിജീവനശ്രമങ്ങള്‍!
“ബോറ്“ നന്നായി.
അതുല്ല്യേച്ച്യേ..നമിച്ചു... എന്റെ പോസ്റ്റിനെ തലകുത്തി നിറുത്തിക്കളഞ്ഞല്ലോ .. ഹഹഹ..
പക്ഷെ ഭാവനയിലെ ഹാസ്യത്തിനപ്പുറം പോകുന്ന ഒന്നാണ് ഉറങ്ങുന്ന പെണ്ണിന്റെ അടുത്ത് ഉണര്‍ന്നിരിക്കുന്ന ആണിന്റെ ബോറടി... ഒരുപാടപ്പുറം.
(അതുകൊണ്ടാണ് ഞാന്‍ സോളൊലോക്വി പോരാ എന്ന് വിചാരിച്ചിരുന്നതും)
ഏറെ ഇഷ്ടമായി
ഗുപ്തന്റെ പോസ്റ്റ് വായിക്കാന്‍ വരുമ്പോ, ചെവീടടുത്തു കൂടി മൂളിപ്പറന്നു പോയ ഒരു കല്ലിന്റെ ഹുങ്കാരം പ്രതീക്ഷിക്കും. അതു കിട്ടിയില്ലെങ്കില്‍ ഇഷ്ടമാവില്ല.
ഇതും ഇല്ല. ഇല്ല, ഇത് ഇഷ്ടമായില്ല. മിക്കവാറും എല്ലാവര്‍ക്കും എങ്ങിനെയാണ് ഇഷ്ടമായത് എന്നും അറിയില്ല.
:)
രണ്ടും കൂടി വായിച്ചപ്പോള്‍.....
കുറച്ച് കൂടി രസമായി...
ആഷേ പപ്പരാസീ.. ന്റ കയ്യീക്കിട്ടും :)
അഗ്രജ്‌ജീ പറഞ്ഞ് തെറിവാങ്ങിക്കൂട്ടണ്ടാ അല്ലേ :)
ശ്രീവല്ലഭേട്ടോ..അതാണ് :)
പൈങ്ങോടാ :)
വിശാഖേ വൈകിയില്ല.. ഇതിന്നലെ വന്നതേയുള്ളൂ :)
ഇവിടെ വന്ന ചില കവികള്‍ കുറച്ചുനാളായി അടയിരിക്കുന്ന വിഷയമാണ് കണ്ണുസേട്ടോ പിന്നെ അവര്‍ക്ക് പരിചയമുള്ള സ്റ്റ്രക്ച്ചറും. വിഷ്ണുമാഷ് കഥ എന്നു പറയാതിരുന്നത് കണ്ടില്ലേ. (അതാണ് കമന്റ്. :) )... കഥ എന്ന ലേബല്‍ ഇല്ലാതെ വായിച്ചാല്‍ ഒരുപക്ഷേ കിട്ടും പിടികിട്ടാതെ പോയ കെമിസ്റ്റ്രി...
ഇവനെ പൊളിച്ച് മറ്റൊരു വഴിക്ക് പറയാന്‍ ഉള്ള ശ്രമം ഞാന്‍ ഉപേക്ഷിച്ചിട്ടില്ല. നോക്കട്ടെ.... ;)
(പിന്നെ.. ഏറ്... അതില്‍ നിന്ന് എനിക്കൊരു മോചനമില്ലേ...:-))
ചിതലേ... Marriage is the art of sleeping with ones own assassin ;)
എല്ലാവര്‍ക്കും നന്ദിനി...
കെമിസ്ട്റി പിടികിട്ടാതെ പോയതാണോ എന്നറിയില്ല ഗുപ്താ. എന്നാലും, കഥയുടേയോ കവിതയുടേയോ ലേബല്‍ അല്ല എന്റെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് മാര്‍ഗദര്‍ശി എന്ന് പറയാന്‍ പറ്റും. ടീനേജ് പ്രണയവും, ദാമ്പത്യത്തിലെ ശാരീരികാവശ്യങ്ങളുടെ പ്രസക്തിയും മത വിദ്വേഷവും പൊഞ്ഞാറും അങ്ങിനെ അങ്ങിനെ വായിച്ചും കണ്ടും എന്റെ തൊലിപ്പുറത്തു തട്ടാതെ പോവുന്ന കുറെ വിഷയങ്ങള്‍ ഉണ്ടായിപ്പോയി. എന്റെ മാത്രം കുഴപ്പമായിരിക്കാം. :)
ദാമ്പത്യം അല്ല കണ്ണുസേട്ടാ... ബോറടിയാണ് വിഷയം....
ദാമ്പത്യം ഒരു വശമേയുള്ളൂ...
ഈ മുടിഞ്ഞ പൊളിറ്റിക്കല്‍ കറക്ക്റ്റ്നസ്സ്..
Gupatan jee, NAMOVAAKAM...
O.T: font work cheyyunnilla, thallaruth ttaa
ഗുപ്തേഷ്... ഫസ്റ്റ് പേഴ്‍സണ്‍ നരേഷന്‍ അല്പം എളുപ്പമുള്ള വഴിയാണെന്ന് പറഞ്ഞത് ഞാന്‍ അംഗീകരിക്കും. പക്ഷേ, സോളിലോക്വിസം അത്ര എളുപ്പമല്ല എന്നു തോന്നുന്നു. അവിടെ പറയുന്നത് ഒരു കാര്യമാണെങ്കില്‍ വെളിപ്പെടുന്നത് മറ്റൊന്നായിരിക്കും. ഗുപ്തന്‍റെ എഴുത്തുകള്‍ വായിച്ചിടത്തോളം ഇതിനിയും വിദഗ്ദമായി കൈകാര്യം ചെയ്യാവുന്നതാണെന്ന് തോന്നിയിരുന്നു ഇത് ആദ്യം വായിച്ചപ്പോളേ. സോളിലോക്വിസം അനുവാചകന് മനോധര്‍മ്മമനുസരിച്ച് വ്യാഖ്യാനിക്കാന്‍ കൂടെ അവസരം നല്കും എന്നു തോന്നുന്നു. തെറ്റാണെങ്കില്‍ തിരുത്തുക...
ഇഷ്ടപ്പെട്ടു...അതുല്യാവിന്‍ തലകുത്തിനിര്‍ത്തലും..
:)ഒരു സ്മൈലി ഇട്ടേക്കാം...പച്ചവെള്ളം എന്നെഴുതിയാല്‍ പോലും ഇക്കാലത്ത് കൂടെ ഒരു സ്മൈലി വേണം എന്നാരോ പറയുന്ന കേട്ടു..
ഗുപ്തരേ
നല്ല എഴുത്തും നല്ല ക്രാഫ്റ്റും. ഫസ്റ്റ് പേര്സണ് നറേഷന് എനിക്ക് എറെ ഇഷ്ടമുള്ള എഴുത്ത് ശൈലിയാണ്. വര്ണ്ണനകളുടെ വളച്ച് കെട്ടലുകള് ഒഴിവാക്കിക്കൊട്ട് വരികള്ക്കിടയിലെ "ഇല്ലാ വചനങ്ങള്" ഒരു പാട് ധ്വനിപ്പിക്കാനതിനു കഴിയും എന്നത് കൊണ്ടാണാ ഇഷ്ടം.
ബോറഡി ഒട്ടും ബോറടിച്ചില്ല.
അതുല്യാമ്മാ അത് വേണ്ടായിരുന്നു, പട്ടുനൂലിന്റെ കൂടെയൊരു വാഴനാര് ചേര്ത്ത് കെട്ടല് വേണ്ടായിരുന്നു. :)
ഗു - കണ്ണാടി കൊട്, ഇന്ത്യാ കിങ്സ് സിഗരറ്റും വെള്ള ഷര്‍ട്ടും മുണ്ടും പാര്‍ക്കര്‍ പേനയും കൊട്, നക്ഷത്രങ്ങളെയും പുല്‍ക്കൊടിയേയും റെഡിയാക്കി വെക്ക്..വിവാദത്തിനു ഒരു ടോപ്പിക്കും. കൃഷ്ണന്‍ നായര് വേഷം കെട്ടട്ടെ..:-)
ithu nannaayittundu Gupthans
പ്രിയ :)
പപ്പൂസേ :) അപ്പോള്‍ ആ ബ്ലോഗില്‍ കാണുന്നത് റ്റിപ്പ് ഓഫ് ദ ഐസ്ബര്‍ഗ് ആണല്ലേ. സോളീലോക്വി എന്ന് ഞാന്‍ ഉദ്ദേശിച്ചത് അതിനു ആധുനികസാഹിത്യത്തില്‍ ഉള്ള റ്റെക്നിക്കല്‍ അര്‍ത്ഥത്തില്‍ എടുക്കണ്ട. ( ജോയ്സും മറ്റുചിലരും ഒക്കെ ഉപയോഗിച്ച ശൈലി: ഇന്റീരിയര്‍ മോണോലോഗ് എന്നാണ് അതിന്റെ ശരിക്കുള്ള പേര്. ബോധധാരക്കാരന്റെ ആയുധമാണത്. ഇര എന്ന കഥയില്‍ ഒരുപക്ഷെ ഞാന്‍ അതിനടുത്ത് വന്നിട്ടുണ്ട് എന്ന് തോന്നുന്നു; സിന്റാക്സ് കണ്‍ഫ്യൂസ് ചെയ്യിച്ചിട്ടില്ല എങ്കിലും.) ഞാന്‍ പഴയ ഡ്രമാറ്റിക് ഡിസ്കോഴ്സിലെ ചിലഭാഗങ്ങള്‍ക്ക് മോണോലോഗ് എന്ന് പറയുമായിരുന്ന അര്‍ത്ഥത്തിലേ ഉദ്ദേശിച്ചുള്ളൂ. സോളിലോക്വി എന്ന് പറഞ്ഞത് ആ അര്‍ത്ഥത്തിലും തെറ്റാവാം. രേണുകയെ അഡ്രസ്സ് ചെയ്യുന്നതുകൊണ്ട്. Exterior monologue, addresseed to a character എന്നാണ് കൃത്യം കാറ്റഗറി. എന്താ പോരേ... :) താങ്ക്സ് കേട്ടാ...
സുനീഷേ :) ഒന്നു ശ്രദ്ധിച്ചോ.. ഇവിടെ വന്ന കവികള്‍ ആണ് ഇതിനെക്കുറിച്ച് നല്ലഭിപ്രായം ഉറപ്പിച്ചു പറഞ്ഞത്. ഒരു പൊയറ്റിക്ക് ക്രാഫ്റ്റിന്റെ ഹാങ്ങോവര്‍??
നമതൂസ്... എന്നെയങ്ങ് കില്‍ :)
അനാഗതേട്ടാ :)
എല്ലാവര്‍ക്കും നന്ദി.
മനൂ ഇതാണ് മലയാളിയുടെ കൊണം ഇനി താന്‍ എന്തെഴുതിയാലും ഗ്രേറ്റ് അത്യുഗ്രന്‍ പയങ്കരന്‍ എന്നൊക്കെ വാഴ്ത്താന്‍ ആളുകൂടും.
പെരിങ്ങോടന്റെ കവിതയ്ക്ക് ചുറ്റും കൂടുന്നത് പോലെ.
ഏറിന്റെ ഏഴയലത്ത് വന്നിട്ടില്ല ഈ സാധനം.
ഏറെ, ഏറെ മെച്ചമാക്കാമായിരുന്നു.
മുകളിലെ കമന്റുകളില്‍ വഴിപിഴച്ച് പോവാതിരിക്കട്ടെ:)
നോക്കി നോക്കി നോക്കി ഇരുന്നത് വെറുതെയായി, ഇതിലെന്താ ഒരടിക്കുള്ള കോപ്പില്ലേ,ശോ.
കഥയൊക്കെ ഷ്ടായി.
ഈ കുറ്റീമെന്ന് എപ്പഴാ ഈ കയറഴിക്കുന്നേ?
എന്തുകുറ്റി എന്ത് കയറ് കിനാവേ
കോടതി പറഞ്ഞതുകേട്ട് കുറച്ച് കെട്ടിടങ്ങള്‍ അടച്ചുപൂട്ടാന്‍ നടക്കുകയായിരുന്നതുകൊണ്ട് ഇത് കാണാന്‍ വൈകി.
ഈ കഥ അമറി.
ഒരിക്കല്‍ വായിച്ചിരുന്നു. കമന്റുകള്‍ വായിക്കാനാണ് ഒന്നു കൂടെ വന്നത്. ഗുപ്തന്‍ ഒരു ഷോവനിസ്റ്റാണെന്ന് എനിക്ക് തോന്നാത്തതെന്താ? :)
ഗുപ്താ
സ്ഥിരമായി വായിക്കുന്നുണ്ട്.
ഡ്രാഫ്റ്റാണെങ്കില്‍, മാറ്റിയെഴുതുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും എഴുതണം. ഇതുതന്നെ മുള്ളിലിട്ടു വലിക്കുന്നതുപോലെ വേദനിപ്പിക്കുന്നു.
Post a Comment