Tuesday, 8 April 2008

11.05 ന്റെ വണ്ടി

ബോറ് . 2



മാഷിനെ ഞാന്‍ ആദ്യം കാണുന്നത് കടവത്തൂന്ന് വള്ളം കയറി സ്കൂളിലേക്ക് വരുമ്പഴാന്നെന്നേ... ഞാന്നന്നേരം കോളേജിലോട്ട് പോകാന്‍ എതിരേയുള്ള വള്ളത്തില്‍ വരുവാരുന്നു. എന്റീശോ... അതൊക്കെ ഒരു കാലം

അല്ലിയാമ്പല്‍ കടവിലന്നരക്കുവെള്ളം എന്നൊരു പാട്ടൊണ്ടല്ലോ... അത് ഞങ്ങളെക്കുറിച്ചാന്നല്യോ ഞാന്‍ വിചാരിച്ചേ. രാത്രീല് കെടന്നൊറങ്ങുമ്പോ പോലും മാഷിന്റെ കൂടെ വള്ളം തുഴയുന്ന സ്വപ്നന്മാരുന്നു മനസ്സില്‍.

രാവിലെയും വൈകിട്ടും വെള്ളത്തിന്റെ മീതേ ആടിയും ഒലഞ്ഞും ഒരു പോക്കും വരവും. അതുകാണാന്‍‌വേണ്ടി കോളേജീപ്പോണ്ടെങ്കിലും ഞാന്‍ വീട്ടീന്നെറങ്ങി വരുവാരുന്നു. ഒന്നുകണ്ടാലായി. ഒന്നു മിണ്ടിയാലായി. അതെങ്ങനെ കല്യാണാലോചനവരെ പോയീന്നൊന്നും എനിക്കറിയത്തില്ല.

കല്യാണാലോചന നടക്കുമ്പഴാ മാഷിന് ഇവിടെ ഈ നരകത്തിലോട്ട് ട്രാന്‍സ്ഫര്‍ വന്നത്. റെയില്‍‌വേ സ്റ്റേഷനടുത്തുനിന്ന് കഷ്ടിച്ച് ഒരു കിലോമീറ്റര്‍.

ഒള്ളതൊക്കെ വാരിക്കെട്ടി ട്രെയിനിലാ കൊണ്ടുവന്നതുപോലും.

വന്നിട്ടോ..

ട്രെയിനിലാ മാഷിന്റെ വരവും പോക്കും. ഒരു സ്ടേഷനപ്പുറത്തല്യോ ജോലി. രാവിലെ ഒരോട്ടം. വൈകിട്ടൊരോട്ടം.

മുന്‍പിലും പിന്‍പിലും ചായേടെകൂട്ടത്തില്‍ ഒരു നോട്ടം. ബാക്കിയെല്ലാം ക്ഷീണവും ജോലിയുമാ അങ്ങേര്‍ക്ക്.

എല്ലാം സഹിക്കാം. വൈകിട്ട് ഉണ്ടതും ഉണ്ടാക്കിയതുമെല്ലാം കഴുകിപ്പെറുക്കി ക്ഷീണിച്ച് വന്ന് ബെഡേലോട്ടൊന്നു കിടക്കുമ്പം ട്രെയിനിന്റെ അനക്കം തൊടങ്ങും.

11.05 ന്റെ വണ്ടി

കണ്ണില്‍ മയക്കം പിടിക്കുമ്പോള്‍ അതിന്റെ ഒരു എളക്കോം അനക്കോം. പിന്നെ ഒരു ഭൂമികുലുക്കമല്യോ.. രണ്ടുമിനിറ്റ്. രണ്ടുമിനിറ്റേയൊള്ളൂ. കണ്ണേലോട്ട് പിടിച്ച ഒറക്കം പോയിക്കിട്ടും.

ഇതിയാനതൊന്നും അറിയാത്തമട്ടില്‍ തിരിഞ്ഞുകിടക്കും. പിന്നെ കൂര്‍ക്കം വലിയേ കേള്‍ക്കൂ.

ബോറ്...

29 comments:

ഗുപ്തന്‍ said...

ഈയൊടുക്കത്തെ ബോറഡി :(

അഭിലാഷങ്ങള്‍ said...

ഇദെന്താ ഗുപ്താ?

എന്തായാലും, ഇവിടെ ആദ്യമെത്തിയ സ്ഥിതിക്ക് 11.05 ന്റെ വണ്ടിയില്‍ ആദ്യം തന്നെ വലതുകാല്‍ വച്ച് കയറട്ടെ...! ബോറടിക്കുമോന്നറിയണമല്ലോ... അടിച്ചാല്‍ ഞാന്‍ തിരിച്ചടിക്കും. ഉറപ്പ്...

:-)

സനാതനന് ‍| sanathanan said...

;)

11.5 ന്റെ എന്താന്നാ പറഞ്ഞേ ?

ജ്യോനവന്‍ said...

ഹ ഹ
ആണ്‍കാഴ്ച്ചയ്ക്ക് ബദല്‍ ബോറോ?
അവസാന ഭാഗം വായിച്ചപ്പോള്‍ ഇതൊരു
ഇതൊരു കവിതയായിരുന്നെങ്കിലെന്ന്.................
വെറുതെ.

അനാഗതശ്മശ്രു said...

കഥയിലെ ഗുപ്തം .....ഇഷ് ടപ്പെട്ടു

..::വഴിപോക്കന്‍[Vazhipokkan] said...

ഹൊ..പിന്നെ,ഇതൊക്കെങ്ങ് ബോറായാലോ..

സിമി said...

ശ്ശൊ. രണ്ടുമിനിട്ടേയുള്ളോ?

തീവണ്ടി പതുക്കെ ഓടിത്തുടങ്ങി സ്പീഡുപിടിക്കാന്‍ തന്നെ പത്തുമിനിട്ടെടുക്കുമല്ലൊ. അല്പനേരമെങ്കിലും ഫുള്‍ സ്പീഡില്‍ ഓടണ്ടേ? ഇതെന്താ ഷട്ടിലോ?.

വിശാഖ് ശങ്കര്‍ said...

അങ്ങനെയും ചില വണ്ടികള്‍ ഉണ്ടാവും സിമി,ഓടി തുടങ്ങുമ്പോഴേ നിലയ്ക്കുന്നവ, ചില ശീഘ്രന്‍ വണ്ടികള്‍...:)

ഗുപ്തന്‍ said...

ഒരു വണ്ടി മാത്രം അല്ലാട്ടൊ.. പാളത്തിലോടുന്ന എല്ലാ വണ്ടീം നല്ല സ്പീ‍ഡാണെന്നു കൂടി ;)

ബാജി ഓടംവേലി said...

:) :) :)

ശ്രീ said...

ഏയ്... ബോറടിച്ചില്ലാട്ടോ.
:)

ഹരിത് said...

രാവിലെയുള്ള ഓട്ടത്തിനും വൈകിട്ടുള്ള ഓട്ടത്തിന്നുമീടയ്ക്കു ഉച്ചയ്ക്കു ഒന്നു ഉറങ്ങിയാല്‍ ബോറടി മാറിക്കിട്ടും.:) കൊള്ളാം

സുനീഷ് said...

ഹ ഹ വേറൊരു സമയത്തും ഉള്ള വണ്ടിയല്ലല്ലോ ;-) കണ്ട്രോള്‍... കണ്ട്രോള്‍... ഇത് മറ്റൊരു നമത് പോസ്‌റ്‌റല്ലാ‍ാ... :)
കഥ നേരേ തിരിച്ചിട്ടതിഷ്ടപ്പെട്ടു.

Dinkan-ഡിങ്കന്‍ said...

ഇടയ്ക്കെങ്കിലും വണ്ടി ലേറ്റാകാറില്ലേ ഗുപ്താ :)

ഓഫ്.
ഒത് പോലെ ഒരു റെയില്വേ ട്രാക്കിന്റെ തൊട്ടടുത്തുള്ള മുറിയില്‍ 2 വര്‍ഷം താമസിക്കേണ്ടി വന്നിട്ടുണ്ട്. രാത്രിയില്‍ കുലുക്കത്തോടെ ഗുഡ്സ് വണ്ടികള്‍ പായുമ്പൊള്‍ കട്ടിലില്‍ പുറം വളച്ച് ഒഴിഞ്ഞുകൊടുക്കുമായിരുന്നു “വേണമെങ്കില്‍ മേത്ത് മുട്ടാതെ അപ്രത്തൂടെ പൊയ്ക്കോട്ടെ” എന്ന മട്ടില്‍. രാതിയില്‍ പായുന്ന വണ്ടികളാല്‍ കുലുങ്ങുന്ന കട്ടില്‍ ഉള്ള താമസസ്ഥലത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ “നിന്റെ ഭാഗ്യമെടാ ...” എന്ന് തുടങ്ങി ഒരു അശ്ലീല തമാശയാണ് സുഹൃത്തില്‍ നിന്ന് വന്നത്.

Dinkan-ഡിങ്കന്‍ said...

ഒന്നൂടെ.
വെള്ളത്തില്‍ നിന്ന് കരയിലേക്ക് മാറുന്നതോടെയാണ് ഉരഗജീവികളും ഉഭയജീവികളും ഉണ്ടാകുന്നത് അല്ലേ?
ചാ.ഡാര്‍വിന് കഥയില്‍ ഒരു ഇടപെടലുണ്ടോ?
(ഹിച്ച്കോക്കിന് ഇടപെടാമെങ്കില്‍ തീര്‍ച്ചയായും ഡാര്‍വ്വിന് ആകാമല്ലോ അല്ലേ?)

sherlock said...

ഗുപ്താ... അടി :)

ഹാരിസ് said...

):

വെള്ളെഴുത്ത് said...

ഞാനാദ്യം മറ്റെന്തൊക്കെയോ തെറ്റിദ്ധരിച്ചു. പിന്നെ സമാധാനമായിട്ട് ആലോചിച്ചപ്പം കാര്യം പിടികിട്ടി. വണ്ടികളാണ് പ്രശ്നം. നേരത്തെയത് അഞ്ചരയ്ക്കുള്ള വണ്ടിയായിരുന്നു ഇപ്പോഴിതാ 11 കഴിഞ്ഞ് ഒരു പ്രത്യേകമിനിട്ടില്‍ വീണ്ടും വണ്ടി. തീവണ്ടി...

കുറുമാന്‍ said...

11.05നു ഫാസ്റ്റ് പാസഞ്ചറാണു പോകുന്നത് അല്ലെ ഗുപ്താ, അതാണ് രണ്ട് മിനിട്ട്. പക്ഷെ 05.20നുള്ള പുഷ് പുളിന്റെ ഇരമ്മല്‍ ഇരുപത് മിനിറ്റോളം നില്‍ക്കും. വെളുപ്പിന് തണുത്തുകിടക്കുന്ന പാളം ചൂടാകാന്നതെ പുഷ് പുള്‍ പോകുന്നതോടേയാ :)

വേണു venu said...

രണ്ടുമിനിറ്റ്. രണ്ടുമിനിറ്റേയൊള്ളൂ.
:)

അനൂപ്‌ കോതനല്ലൂര്‍ said...

അഞ്ചരക്കുള്ള വണ്ടിന്നു കേട്ടിട്ടുണ്ട് .ഇതെതപ്പനെ ഇങ്ങനൊരു വണ്ടി,സിറ്റു ഫുള്ളായൈ വരുന്നു ചേട്ടാ ഇത്തിരി നീങ്ങിയിരുന്നോ ഞാനും ഇവിടെ ഒന്നിരുന്നോട്ടേ

സുനീഷ് said...

ശ്ശോ... ഓരോരോ തലക്കെട്ടുകള്‍ വരുത്തുന്ന പൊല്ലാപ്പുകളേ... ദേ വെള്ളെഴുത്തും മറ്റെന്തൊക്കെയോ ധരിച്ചു. സ്പൂണറെ വേണം തല്ലാന്‍. :)

സുനീഷ് said...

കുറൂ... ;-)

ഗുപ്തന്‍ said...

ഞാന്‍ അത് അക്ഷരത്തില്‍ എഴുതിയതു തിരുത്തിയതാ മനഃപൂര്‍വം ..ദുഷ്ടന്‍ !

Roberto Cv said...

If the train running is an electric one, then two minutes should be enough to banish any boredom. Isn't it?

ഗുപ്തന്‍ said...

11.05 ന്റെ വണ്ടിമാത്രല്ല.. എനിവേ. :) അതു പോട്ടെ.. എല്ലാവരോടും നന്ദി.

കുറുജീ... :) ഇദൊക്കെ ഇങ്ങനെ പറയാവോ?

sree said...

ഹെന്റെ ഗുപ്തോ...എന്നുമങ്ങനെ ആടിയുലഞ്ഞു പോവാനൊന്നും ഒക്കത്തില്ലാന്ന് ആ പെങ്കൊചിനു പറഞ്ഞുകൊടുത്ത്തില്ലായിരുന്നൊ തന്തേം തള്ളേം?
ഈ ബോറടി എന്നു തീരുമാവൊ??

കിനാവ് said...

11.05ന്റെ ട്രെയിന്‍ ദുരന്തം...?

സിജി said...

ഐ..ചെക്കന്‍ എല്ലാവരേയും ബോറടിപ്പിച്ചു കൊല്ലും. :)

Post a Comment