ബോറ് . 3
ഉറക്കം മടിച്ചു നില്‍ക്കുന്നു. അയാള്‍ തിരിഞ്ഞു കിടന്നു. തലയിണയില്‍ ചിതറിക്കിടക്കുകയാണ് അവളുടെ മുടി. അറപ്പ് തോന്നി. കൈ കൊണ്ട് വരഞ്ഞ് മാറ്റിയിട്ടു.
പുറം തിരിഞ്ഞു കിടക്കുകയാണവള്‍. നിറം പോയ മാക്സി പഴയ തുണിക്കെട്ടു പോലെ. ജോലി കഴിഞ്ഞു വന്നുള്ള കിടപ്പാണ്. ചത്ത ഉറക്കം.
പെണ്ണുകെട്ടിയാലുള്ള മെച്ചം ഉറക്ക ഗുളികവേണ്ടെന്നതാണ്. ഉറങ്ങാന്‍ കുറേക്കൂടെ നല്ല വഴി ഉണ്ടല്ലോ. അയാള്‍ ഇരുട്ടില്‍ ചിരിച്ചു.
വിരലുകള്‍ കൊണ്ട് മാക്സി മുകളിലേക്കു വലിച്ചു നീക്കി ഉറക്കത്തിന്റെ അലസതയില്‍ അകന്നതുടകള്‍ക്കിടയിലൂടെ അയാള്‍ അവളിലേക്ക് പ്രവേശിച്ചു.
കട്ടില്‍ ഉലയുന്നതിന്റെ കുലുക്കത്തിലോ നെഞ്ചില്‍ അലയുന്ന കയ്യുടെ നോവുള്ള കാര്‍ക്കശ്യത്തിലോ ഉറക്കം പാതി മുറിഞ്ഞ പെണ്ണ് ഞരങ്ങി. പിന്നെ ഒരു ദീര്‍ഘനിശ്വാസത്തോടെ ഉറക്കത്തിലേക്ക് തിരിച്ചു പോയി.
ഗര്‍ഭനിരോധന ഗുളിക കഴിക്കുന്ന കാര്യം അവള്‍ മറന്നു പോയിരുന്നു.
30 comments:
അങ്ങനെയാണ് അവള്‍ അമ്മയായത് :(
ഹഹ...ഈ വാല്‍കഷ്ണമെടുത്ത് ആരേലും എന്തേലും ആക്കി താ....
കൊള്ളാം
അടിപിടി, ബോറടി, മടി അങ്ങിന്നെയാണൊ ഗ്രാഫ് മേപ്പോട്ടു പോണെ? ;-)
മാര്‍സും, വീനസും തമ്മിലുള്ള സൌരയൂഥപ്പോരാട്ടം തീര്‍ന്നില്ലേ ഇത് വരെ?
കഥാര്‍സിസ് ആണ് ഡിങ്ക്സ്. ചില സഹയാത്രകളില്‍ നിന്ന് ബാക്കിയായ നോവുന്ന ചില പങ്കുവയ്പുകളെ വെറുതെ പുറത്ത് വിടുകയാണ്. ആരെങ്കിലും എന്തെങ്കിലും ഒക്കെ ഓര്‍ത്തെടുത്തോട്ടെ എന്ന് വിചാരിച്ചിട്ട്.
കഥകള്‍ക്ക് പുതിയ വിഷയങ്ങള്‍ തേടാന്‍ ഒരു വഴികൂടി നോക്കുന്നു എന്നും പറയാം. ഒരു വിഷയത്തെ കൊല്ലാനുള്ള എളുപ്പവഴി ഇതുപോലെ ഒരു കുറിപ്പിടുകയാണ്. :) എങ്ങനെ ?
വേദനിപ്പിയ്ക്കാനല്ല, എന്നാലും ചോദിച്ചു പോവുകയാണു, ഇങ്ങനെ ഒരു ബോറില്‍ നിന്നുമാവുമോ ഗുപ്തമുണ്ടായത്. ?? അമ്മയാവുന്നത് ഇങ്ങനെയല്ല എന്തായാലും.
വേണ്ടവരു വേണ്ട പോലെ ആലോചിച്ചേടുക്കാന്‍ പറയുമ്പോഴ്, ആരെങ്കിലും എന്നാല്‍, ഞാനൊന്ന് ഇവളേ അമ്മയാക്കാന്‍ ഇത്രേ വേണ്ടൂന്ന്, പുതിയ വരന്മാരാരെങ്കിലും പഠിച്ച് വശാവരതല്ലോന്ന് കരുതീട്ടാ മേലേഴുതീത് പറഞത്.
പുതിയവര് പഠിക്കാതിരിക്കാനാ അതുല്യേച്ചീ ഇതെഴുതുന്നത്. ബോറ് സീരീസില്‍ ഇതുവരെ വന്ന കുറിപ്പുകളിലെ എല്ലാ സാഹചര്യങ്ങളും 100% എനിക്ക് അറിയാവുന്നവ ആണ്- ഉറപ്പുള്ളവ.
എഴുതിയിരിക്കുന്നതു നൂറു ശതമാനവും സത്യവും നടപ്പുരീതിയുമായിക്കോട്ടെ, എങ്കിലും മാറി നിന്നു നോക്കുമ്പോള്‍ ജോലിചെയ്ത് തളര്‍ന്ന് ലൈംഗിക താത്പര്യമില്ലാത്ത പെണ്ണ്, പകലത്തെ ഉപദ്രവത്തിനു ശേഷം, രാത്രിയും ഉപദ്രവിക്കുന്ന ആണ് പാസ്സീവ്- ആക്ടീവ് ഇങ്ങനെ ഒരു സാമ്പ്രദായികരീതിയെ പലപാട് പറഞ്ഞ് പറഞ്ഞ് നാം ഉറപ്പിക്കുകയാണെന്ന് തോന്നുന്നു. പൊതുബോധത്തിന്റെ നിര്‍മ്മിതി ഇങ്ങനെയും സംഭവിച്ചുകൂടേ? പ്രത്യേകിച്ചും ആണും പെണ്‍നും കൂടുന്നതും തൊടുന്നതും ഭയങ്കരവൃത്തികേടാണെന്നു വിചാരിക്കുന്ന സമൂഹത്തില്‍? ഇന്നലെ ഒന്നും അറിഞ്ഞുകൂടാത്ത ഒരു ദമ്പതിയെകണ്ടിരുന്നു. ആക്രാന്തം കാണിക്കുന്ന മനുഷ്യന് എപ്പോഴാണ് , എവിടെ വച്ചാണ് നാം(സമൂഹം) എന്താണ് പെണ്ണെന്നും സെക്സെന്നും പറഞ്ഞുകൊടുത്തതെന്നു വലിയൊരുചോദ്യമുണ്ട്. അയാളിങ്ങനെ ആയതിന്റെ ഉത്തരവാദിത്തം ആര്‍ക്കാണ്? ആ തിരിഞ്നു കിടന്ന അമ്മയാവാന്‍ പോകുന്ന സ്ത്രീയോടുള്ള അനുഭാവത്തെ അതേ പടി നിലനിര്‍ത്തിക്കൊണ്ടു തന്നെ പറയട്ടേ അയാളും ഇരയാണ്.
കഥയില്‍ നിന്ന് ഇറങ്ങി മഴനനയാതെ നിന്നു നോക്കിയതാണ്. ബോറ് ഒന്നെവിടെയാണ്?
കമന്റ് ഞാന്‍ തിരക്കിട്ട് വായിച്ചോ എന്നു സംശയം മാഷേ. ക്ഷമ. ശരിയാണ്. കുറ്റബോധത്തിന്റെയോ സിനിസിസത്തിന്റെയോ ഒരു അന്തരീക്ഷത്തില്‍ ദാമ്പത്യത്തെ പുനര്‍വിചാരണ ചെയ്യുക എന്നൊരുദ്ദേശ്യം എനിക്കില്ല. എന്നാല്‍ ദാമ്പത്യം എന്നത് ആണ് പെണ്ണിനുകൊടുക്കുന്ന സംരക്ഷണം ആണ് എന്ന പരമ്പരാഗത വീക്ഷണത്തോട് കടുത്ത വിയോജിപ്പുണ്ട്.
ഒരല്പം റാഡിക്കലായും പക്ഷം പിടിച്ചും തന്നെ ഇക്കാര്യം നമ്മുടെ വൃത്തങ്ങളില്‍ അവതരിപ്പിക്കേണ്ടതുണ്ട് എന്നാണ് എന്റെ വിചാരം. വിവാഹം പുരുഷന് സ്തീയുടെ മേല്‍ നല്‍കുന്ന അതേ അവകാശവും അധികാരവും സ്ത്രീക്ക് പുരുഷനുമേലും നല്‍കുന്നുണ്ടെന്നാണ് എന്റെ വിശ്വാസം. അതായിരിക്കണം സഹവാസത്തിന്റെ അര്‍ത്ഥം.
ലൈംഗികതയെക്കുറിച്ച്: വിളനിലത്ത് വിത്തുവിതയ്ക്കുന്നതുപോലെ എന്തോ ആണ് അതെന്ന് വിദ്യാഭ്യാസം ഉള്ള പുതുതലമുറയും കരുതുന്നു എന്നത് എന്നെ വേദനപ്പെടുത്തിയ ഒരു തിരിച്ചറിവാണ്. അതേ സമയം ലൈംഗികത എന്നതില്‍ പുരുഷപക്ഷത്തെമാത്രം കുറ്റപ്പെടുത്തുന്നതിനെതിരെ പ്രതികരിച്ചിട്ടുണ്ട് ഞാന്‍. മറ്റുചില കഥകളില്‍.
ബോറ് ആദ്യകഥ മാഷ് വായിച്ച് അഭിപ്രായം പറഞ്ഞിരുന്നു. ഈ ബ്ലോഗിലെ ആദ്യ പോസ്റ്റാണത്.
ഒരു സാധാരണ ഇന്ത്യാക്കാരന് ആകെയനുവദിച്ചിട്ടുള്ള സ്റ്റ്രെസ്സ് റിലീവറാണ് സെക്സ് എന്നെവിടെയൊ വായിച്ചതോര്‍ക്കുന്നു.
ഇത് എനിക്ക് നല്ല ഇഷ്ടായി. ബാക്കി രണ്ടും തീരെ ഇഷ്ടം ആയതുമില്ല. ഈ ‘അമ്മയില്‍’ ഒരു കഥയുണ്ടെന്ന് തൊന്നി. നന്ന്. കുറച്ച് വാക്കുകളേ ഉള്ളൂവെങ്കിലും നല്ല ശക്തമായ ഒരു കഥ.
ഈ അവസാനത്തെ വാചകം,
‘ഗര്‍ഭനിരോധന ഗുളിക കഴിക്കുന്ന കാര്യം അവള്‍ മറന്നു പോയിരുന്നു.’ രണ്ട് തരത്തിലും വായിക്കാന്ന് തോന്നുന്നു. കഴിക്കുന്ന കാര്യം മറക്കാം, കഴിക്കാന്‍ മറക്കാം. ഇല്ലേ? അതിനു പകരം കമന്റില്‍ ഇട്ട അങ്ങിനെയാണ് അവള്‍ അമ്മ ആയത്, - ഇതായിരുന്നെങ്കില്‍ കുറച്ചൂടെ നന്നായേനെ എന്ന് ഒരു തോന്നല്‍.
ഇനി എത്ര ബോറു കൂടിയുണ്ട്?
ഇത്രേയുള്ളൂ കാര്യം. ഇത്രേ പറയേണ്ടൂ.
വെള്ളെഴുത്ത് പറഞ്ഞ ആലോചന എനിക്ക് കമന്‍റ് വായിച്ച ശേഷം കഥ വീണ്ടും വായിച്ചിട്ടും തോന്നിയില്ല. (വന്ന വായന മനസ്സീക്കിടന്ന് ഒരു പുരുഷന്‍ തിരിച്ചിടിച്ച് തെറിപ്പിച്ചതാവാം.)
എന്‍റെ വായന - നിരന്തരം ഒരേ പങ്കാളിയോടൊത്താവുമ്പോള്‍ ലൈംഗികത വെറും യാന്ത്രികവും ബോറുമാവുന്നെന്ന സത്യം, എത്ര മറിച്ചു വിശ്വസിപ്പിച്ചാലും അമ്മയാവാന്‍ ഇത്രേ വേണ്ടൂ എന്ന സത്യം (മാനസികവ്യാപാരങ്ങളോട് പോവാന്‍ പറഞ്ഞു), ഒക്കെ ബോറായ സത്യം.
അമ്മയായിക്കഴിഞ്ഞെന്താണാവോ, അറിയാന്‍ സമയം കിടക്കുന്നു. :-)
നല്ല കഥ.
ഗുപ്തരേ, അമ്മ സത്യമായും കമന്‍റ് വായിച്ചു പറയുകയല്ല; ഇതില്‍ കഥയുണ്ട്. വെള്ളെഴുത്ത് പറഞ്ഞതു പോലെ ആരാണ്‍ ഇര എന്നത് വേര്‍തിരിക്കാന്‍ ബുദ്ധിമുട്ടുള്ള ഒരു വസ്തുതയോ ചോദ്യമോ ആയി കിടക്കുന്നു ഈ കഥയില്‍. പിന്നെ ആദ്യത്തെ ആ കമന്‍റിന്‍റെ ആവശ്യം തന്നെയില്ല എന്നു തോന്നുന്നു.
ഓഫ് : ഇതു പോലൊരു ബോറ് ഞാന്‍ ശാന്തിയെന്നൊരുത്തി എന്ന കവിതയില്‍ സൂചിപ്പിച്ചിട്ടുണ്ട്. വല്യ കാര്യമൊന്നുമുണ്ടായിട്ടല്ല; എങ്കിലുമൊന്ന് വായിച്ചു നോക്കൂ.
ഇതിന്‍റെ ബാക്കി ഞാന്‍ എഴുതേണ്ടി വരുമെന്നാ തോന്നുന്നേ... ദുഷ്ടാ... ചുമ്മാ നടക്കുന്ന എനിക്ക് ദുഷ്പ്രേരണകള്‍ കുത്തി വച്ചില്ലേ? :)
ശ്രീ ആരേലും ആക്കണ്ടല്ലോ.. കോപ്പീ റൈറ്റ് വേണോ :)
ദീപു പ്രൊക്രിയേഷന്‍ ഇസ് ദ ഓണ്‍ലി റിക്രിയേഷന്‍ എന്നാണ് അത് പ്രാസം ഒപ്പിച്ചുപറയുന്നത് :)
ഇഞ്ചി നന്ദി. റ്റൈറ്റില്‍ ചേര്‍ത്ത് പോസ്റ്റ് വായിച്ചാല്‍ കമന്റില്‍ ഉള്ളത് കിട്ടും എന്ന് തോന്നിയിരുന്നു :)
കിനാവേ നമ്മളൊക്കെ ഉള്ളിടത്തോളം അതിനു കുറവൂണ്ടാകും എന്ന് തോന്നുന്നില്ല :)
പപ്പൂസ്.. അമ്മയാവാന്‍ അത്രയേ വേണ്ടൂ എന്നതായിരുന്നില്ല ആക്സന്റ് :)
സുനീഷേ ഇതുപോലെ ഒരുത്തി ഇനിയും ഉണ്ടാവാന്‍ ഈ കുറിപ്പൊരു നിമിത്തമായാല്‍ അതില്‍ കൂടുതല്‍ എന്താണ് സന്തോഷം ?
വെള്ളെഴുത്ത് സുചിപ്പിച്ച കാര്യം ചര്‍ച്ചചെയ്യപ്പേടേണ്ടതാണ്. അയാളും ഇരയാണ്. ലൈംഗികതയെക്കുറിച്ച് സംസാരിക്കാനറക്കുന്ന ഒരു സമൂഹവ്യവസ്ഥിതിയുടെ; പുരുഷന്റെ ഒളിവറിവുകളിലൂടെ മാത്രം വ്യാപിക്കുന്ന ലൈംഗികബോധ്യങ്ങളുടെ..
എല്ലാവര്‍ക്കും നന്ദി.
എന്തുകൊണ്ടെന്നറിയില്ല ഗുപ്താ ,
അറപ്പ് തോന്നുന്നു ഇതു വായിച്ചിട്ട് , :((((((
രവിലെ തുറന്ന രണ്ടാമത്തെ പോസ്റ്റ് എല്ലാ മൂഡും പോയി , അരവിന്ദന്‍റ്റെ പോസ്റ്റ് വായിച്ച് കേട്ട സുഖം കളഞ്ഞു :(((((
( ഞാനൊരു ഉത്തരാധുനികന്‍ അല്ലാത്തതിനാലാവാം :( )
ആദ്യ രണ്ടു ബോറും ബോറെന്നു കേട്ടപ്പോള്‍ തിരിഞ്ഞു നടന്നതായൊരുന്നു..ഇനി വായിക്കണം :)
അയാളെപ്പോഴും അവളിലേക്കല്ലേ പ്രവേശിക്കുക, അവള്‍ക്ക് ഒരിക്കലും അയാളിലേക്ക് പ്രവേശിക്കുക സാധ്യമല്ലല്ലോ..അല്ലേ, അങ്ങനെയല്ലേ?
സമാനമായ ചിന്ത പലപ്പോഴും മനസ്സില്‍ വന്നിട്ടുണ്ട്.
ആദ്യ കമന്റ് ഡിലീറ്റുന്നതായിരിക്കും നല്ലത്.
ഇദെന്താ ഇങ്ങനെ? ഇനിയിപ്പൊ പെണ്ണും പെടക്കോഴിയൊന്നും ഇല്ലാത്ത വെള്ളെഴുത്തൂ പറഞ്ഞു വേണം ഇതിന്‍റെ മലയാളം പിടികിട്ടാന്‍.ഒറ്റാം തടി മൂച്ചാന്‍ വയറ്. വെള്ളെഴുത്തിനു ഫിലോസഫി പറയാം. എന്തും ആവാമല്ലോ!!!
(ഞാന്‍ ഓടി.....)
ഒരു രാത്രി കൊണ്ട് ആരും അമ്മയാവില്ല ഗുപ്താ,ആ കുഞ്ഞിനെ ഒന്‍പത് മാസത്തോളം വയറ്റിലിട്ട് നൊന്തുപ്രസവിച്ച് വളര്‍ത്തുന്നതിലൂടെയേ അമ്മയാവുന്നുള്ളൂ.ആ രാത്രി ഗര്‍ഭിണിയായായാല്‍ തന്നെ അവളത് അബോര്‍ട്ട് ചെയ്യുകയാണെങ്കിലോ?
ഈ കമന്റ് കൂടി ചേര്‍ത്തു വായിക്കാം.
തറവാടി മാഷേ ... അറപ്പിക്കുന്നതില്‍ കൂടുതല്‍ ഒന്നും ഉദ്ദേശിച്ചിരുന്നില്ല. പിന്നെ ഇതായിരുന്നു ഉത്തരാധുനികത അല്ലേ അറിയില്ലാരുന്നു.
റോബി ആ കമന്റ് ഒരുപാട് ആലോചിച്ചിട്ട് ഇട്ടതാണ്. ഇത്രയുമായിട്ട് ആ റ്റൈറ്റില്‍ പലര്‍ക്കും ദഹിച്ചിട്ടില്ല. ഇനി അതുകൂടി ഇല്ലെങ്കില്‍ വേറേ പലതും കേട്ടേനേ. ഇതു ബൂലോഗമാണേ :)
ഹരിത് :)
വല്യമ്മായി :) പറയാനുദ്ദേശിച്ചത് അതല്ല എന്ന് മനസ്സിലാക്കാനുള്ള ബുദ്ധിയൊക്കെ നിങ്ങള്‍ക്കുണ്ട് :)
ഒരു ലാസറത്തി ദേ ഈ വേലിപ്പൊറത്ത് ഇതിനൊരു മറുപടി അലക്കി വിരിച്ചിട്ടുണ്ട്. പെണ്ണിന് പെണ്ണിന്റെ ശരീരത്തില്‍ അവകാശമുണ്ടെന്ന് പറയുന്നതിന്റെ അര്‍ത്ഥം വേലികെട്ടിവയ്ക്കണം എന്നല്ലാട്ടാ :)
രണ്ടാളുടെ കഥകളും വായിച്ചിട്ട് അര്‍ത്ഥം കിട്ടാണ്ട് എനിക്കിപ്പോ ബോറടിച്ച് തുടങ്ങി.
വളരെ റിയലിസ്റ്റിക്ക് ..ഇങ്ങനെതന്നെ പറഞ്ഞതു നന്നായി.
ഇറ്റലിയില്‍ ഇതുവരെ spring എത്തിയില്ലേ. :)
സിജിച്ചേച്ചി പറഞ്ഞതിനോട് യോജിക്കുന്നു.
കഥ വായിച്ചപ്പൊ ഓര്‍ മ്മ വന്നതു
മിമിക്രിക്കാരുടെ കുപ്രസിദ്ധ തമാശ ഡയലോഗ്
സിസ്റ്ററെ,,സിസ്റ്ററേ ഞാന്‍ മദറാക്കി വിടാം
നന്ദി മനു..ബ്ലോഗിന്റെ സൈഡിലായി കുറച്ചു പുതിയ മുഖങ്ങളെ പരിചയപ്പെടുത്തിയതിന്
ഗുപ്താ സകല പണി കഴിഞ്ഞു പാവം ഒന്നുറങ്ങി പോയി എതായാലും അന്നെങ്കിലും അവള്‍ക്കു ഒരു റെസ്റ്റു കൊടുക്കാമായിരുന്നു
nb;എന്റെ പെണ്ണമ്മയായി പ്ക്ഷെ ഞാനല്ല ഉത്തരവാദി ഒന്നെത്തി നോക്കു
http:ettumanoorappan.blogspot.com
മനു
ബോറടി തീര്‍ക്കല്ലും വേലി കെട്ടലും ഒക്കെ ചിലര്‍ ഒളിഞ്ഞു നിന്നു നോക്കി ചിരിക്കുന്നത് ഞാന്‍ കാണിച്ചു തനില്ലെ ...മറന്നോ? ചെകുത്താനും ദൈവവും കൂടെയുള്ള കളിയാ ഇതൊക്കെ എന്നു പറഞ്ഞ് സ്വയം (നിന്നെയും) ആശ്വസിപ്പിക്കാന്‍ ശ്രമിച്ചതാ ഞാന്‍. :(
ഇങിനെയൊരു തര്‍ക്കം ആണും പെണ്ണും തമ്മില്‍ അനിവാര്യമാവുക എന്നത് ദൈവത്തിന്റെ ഒരു പവര്‍ സ്ട്രാറ്റെജി ആണെന്ന് എനിക്കു തോന്നീട്ടുണ്ട്. ഇല്ലെങ്കില്‍ ഇവിടമാവുമായിരുന്നല്ലോ പറുദീസ! കുടുംബം എന്ന സ്വര്‍ഗ്ഗീയമായ ഇന്‍സ്റ്റിറ്റ്യൂഷന്റെ ആണിക്കല്ല് സെക്സ് എന്ന തലതിരിഞ്ഞ വഴക്കാവുന്നതിന്റെ വിരോധാഭാസം കണ്ടിട്ട് സഹിക്കാന്‍ വയ്യാതെ പുറം തിരിഞ്ഞു കിടന്നും ഉറക്കം നടിച്ചും മൌനമായി പ്രവേശനാനുമതി കൊടുക്കുന്ന പെണ്ണിന്റെ നാവില്‍ തന്റേടത്തിന്റെ ഒരു വേലിയുണ്ടായിരുന്നെങ്കില്‍ എന്നു തോന്നിപ്പോയി. അത് മൂരാച്ചിത്തരമായി! നോക്കണെ പുകില്!
ഗുപ്താ...
ഈ ബോറടിയില്‍ ഗുപ്തമായത് എന്തോ ആവട്ടെ.. അതെന്റെ വിഷയമല്ല..
എന്നാലും പറയാതെ പോവുന്നതെങ്ങിനെ...
കഥയിഷ്ടമായെന്ന് പറയുമ്പൊഴും.. എനിക്ക് “അയാളോട്” സഹതാപം തോന്നുന്നു..
ഒരു പെണ്ണിനെ ഉണര്‍ത്താന്‍ പോലുമാവാത്ത അയാളോട് പെണ്ണായ എനിക്ക് മറ്റെന്ത് തോന്നാന്‍..
ബോറന്‍...
അവസാനവരി ടൈറ്റിലില്‍ ഗുപ്തമായിരുന്നല്ലോ.
അതു വേണ്ടായിരുന്നു.
Post a Comment