(സംഗതി ഭാവനയില്‍ കാണാന്‍ ഒരു സിനിമാസ്കോപ് രംഗനിര്‍ദ്ദേശം
ഇതിഹാസചിത്രത്തിന്റെ സെറ്റപ്പില്‍ പഴയ അമ്മനടി മീനയുടെ മുഖമുള്ള കൈകേയി അന്തപ്പുരത്തില്‍ ആരെയോ പ്രതീക്ഷിക്കുന്ന ഭാവത്തില്‍ ഉലാത്തുന്നു. മുഖത്താകെ ഉത്സാഹം ആവേശം.
അധികം വൈകാതെ ഹിസ് ഹൈനസ് അബ്ദുള്ളയില്‍ മോഹന്‍ലാലിനെ പാട്ടുമത്സരത്തില്‍ കുടുക്കി എന്നു വിചാരിച്ച് സന്തോഷിച്ചുവരുന്ന ജഗദീഷിന്റെ മുഖത്തോടെ പ്രവേശിക്കുന്ന ഭരതന്‍ .
ഭരതന്‍ അമ്മയെ വണങ്ങുന്നു. കൈകേയി മകന്റെ തോളില്‍ പിടിച്ച് സന്തോഷത്തോടെ ചിരിക്കുന്നു)
ബോറ് 15
കൈകേയി : സന്തോഷമായില്ലേ കുട്ടാ.. ഇനി നീയാണ് അയോധ്യയിലെ രാജാവ്
ഭരതന്‍ : ഓ..പതിനാലു വര്‍ഷം എന്നൊക്കെ പറയുന്നത് ദാ..ന്നങ്ങ് പോവും
കൈകേയി: അതേടാ മോനേ.. കാടെന്നു പറഞ്ഞാല്‍ നരീം പുലീം ഒക്കെ ഒള്ള കൊടും കാടല്ലേ.. അവന്‍ തിരികെ വരാനൊന്നും പോണില്ല.
ഭരതന്‍: പിന്നെ അമ്മക്കറിയാമ്പാടില്ലാഞ്ഞിട്ടാ.. ഏട്ടന്‍ നല്ല കിടു അമ്പെയ്ത്തല്യോ.. നരീം പുലീം ഒക്കെ ഊ.. ഉജ്ജ്വലപ്രകടനം നടത്തണ്ടിവരും...
കൈകേയി: നീയൊന്നു ചുമ്മായിരി ചെക്കാ. കാട്ടില്‍ പോയാലേ ചാവാന്‍ നരീം പുലീം ഒന്നും പിടിക്കണ്ടാ.. ഒന്നുമില്ലേലും കാട്ടീക്കൂടെ നടക്കണ്ടായോ. പാമ്പുകടിച്ചോ കൃമിയോ വെരയോ പിടിച്ചോ തട്ടിപ്പൊയ്ക്കോളും.
ഭരതന്‍ : ഉവ്വ ഉവ്വ. ഏട്ടന്‍ രാജഗുരുവിന്റെ വിധിപ്രകാരം നല്ല കിടുക്കന്‍ ചെരുപ്പുണ്ടാക്കിക്കൊണ്ടാ പോയേക്കുന്നേ..
കൈകേയി: അതേയോ... അതെന്തായാലും വേണ്ടായിരുന്നു. ഇനീപ്പം എന്താ ചെയ്യാ..
******************
അങ്ങനെയാണ് പാദുകപൂജ എന്ന ആശയം ഉണ്ടായത്......
18 comments:
ബ്ലാസ്ഫെമി....
പാദുകപൂജയൊക്കെ കാലഹരണപ്പെട്ടുപോയി. പാദുകം കൊണ്ട് അര്‍ച്ചനയാ ഇപ്പോള്‍ ഫാഷന്‍.
ഇങ്ങനൊരു ഗൂണ്ടാലോചന അതിനുപിന്നിൽ ഉണ്ടായിരുന്നല്ലേ?
എന്നിട്ടാണോ ലവൻ(ച്ചാൽ ശരിക്കുള്ള “ലവന്റെ“ ചെറിയച്ഛൻ) തലേന്ന് രാത്രി തുമ്പിയും,കൊമ്പും മുറിഞ്ഞ ആനയെ സ്വപ്നം കണ്ടു എന്നൊക്കെ നുണപറഞ്ഞത്.
ഇനി ന്യാക്കിൽ ആയമ്മ തേരിന്റെ അച്ചാണി ഊരുന്നതിനെ ആനൊ പാവം ദശു രക്ഷാപ്രവർത്തനം ആയി കണ്ടത്? മൈ ഗോഡ്!
എന്നാലും എന്റെ ഗുപ്താ നമിച്ചിരിക്കുന്നു
oh anganayirunnalle..!!
അങ്ങനെയാണ് പാദുകപൂജ എന്ന ആശയം ഉണ്ടായത്......
നമിച്ചു.
പ്രിയദര്‍ശന്‍, എം ടി ക്ക് പഠിച്ചാല്‍ ഇങ്ങനെ ആയിരിക്കും പുതിയ സിനിമ,
ആശയം കൊള്ളാം
പിന്നെ അമ്മക്കറിയാമ്പാടില്ലാഞ്ഞിട്ടാ..
കൊല്ല് കൊല്ല്... ഇതാണ് കൊടും 'പാതക പൂജ'...!!
:)
ഇങ്ങനെ കൊല്ലണാരുന്നോ
:)
ഹഹഹഹ... കൊടു കൈ ഭരതാ, അല്ല ഗുപ്താ!
നല്ല ഐഡിയ ഗുപ്താ. പക്ഷേ കൈകേയി കരുതിത്തന്നെയാണ് പതിനാലു വർഷം കാട്ടിൽ എന്നു പറഞ്ഞത്. അക്കാലത്ത് പതിനാലു കഴിഞ്ഞാൽ ബാല്യം കഴിയും. രാമൻ തിരിച്ചു വരുമ്പോഴേയ്ക്കും ഭരതന്റെ മകൻ റെഡിയായി നിൽപ്പുണ്ടാകും.
പാമ്പുകടിച്ചോ ടെറ്റനസ് ബാധിച്ചോ ശ്രീരാമൻ മരിയ്ക്കുമെന്ന ആശങ്ക ആർക്കുമുണ്ടായിരുന്നില്ല.കാരണം രാമൻ ചെരിപ്പുമായി അല്ല വനത്തിന്നു പോയത്. നഗ്നപാദനായി! ചിത്ര്കൂടത്തിൽ എത്തിയ ഭരതൻ വഴിമണ്ണീൽ രാമപാദമുദ്രകൾ കാണുന്നുണ്ട്.
ശ്രീരാംൻ തിരിച്ചുവരികയില്ലെന്ന് ഭരതനു ബോധ്യം ഉണ്ടായിരുന്നു. രത്നഖചിതമായ പാദുകങ്ങൾ കൈവശം വച്ചിരുന്നു. ജടാവൽക്കലധാരിയായ രാമന്റെ പക്കൽ ഇങ്ങനെയൊരു മെതിയടി കാണില്ല. അതിൽ പ്രതീകാത്മകമായി കയറിയിറങ്ങുകുകയാണ് രാമൻ ചെയ്തത്, ഭരതന്റെ അപേക്ഷപ്രകാരം.
“പൊന്നണിപ്പാദുകകളിൽ വച്ച തൃക്കാൽക്കളഗ്രജഃ
ഇവയാണുലികിന്നെല്ലാം യോഗക്ഷേമം വരുത്തുവാൻ
അപ്പാദുകകളിൽക്കേറിയിറങ്ങീ നരപുംഗവൻ
കൊടുത്താനതി തേജസ്വി മഹാനാം ഭരതന്നവൻ“
(വാൽമീകി രാമായണം)
“”പൊൽത്താരടികളിൽ ചേർത്ത മെതിയടി ഭക്ത്തിമാനായ ഭരതനു നൽകിനാൻ” എന്ന് എഴുത്തച്ഛൻ അദ്ധ്യാത്മരാമായണത്തിൽ.
ഇതൊന്നും ഗുപ്തന്റെ ഭാവനയ്ക്ക് ബാധകമല്ല.
പഴേ നടി മീനേപ്പോലെയൊള്ള കൈകേയീം ആ ഡയലോഗുകളും ചേര്‍ത്ത് മനസില്‍ കാണുമ്പോള്‍...ഹഹ്ഹ
പുരാണം തിരുത്തിവായിക്കുക എന്ന എംറ്റി പണി ആയിരുന്നില്ല ഉദ്ദേശ്യം. ഇതിനുമുന്‍പ് മണിച്ചിത്രത്താഴിനും ഒരു ബൈബിള്‍ സീനിനും പാഠഭേദം എഴുതിയപ്പോഴും അങ്ങനെയൊന്നും ഉദ്ദേശിച്ചിരുന്നില്ല. സമകാലീന ദുഷ്ടതകള്‍ ചില ചിരപരിചിതമായ നന്മകളിലേക്ക് വാരിപ്പൂശിയാല്‍ വെറുമൊരു ചിരിക്കപ്പുറം എന്തോ ചിലതുണ്ടാവും എന്ന പ്രതീക്ഷയിലാണിങ്ങനെ എഴുതുന്നത്.
ഭരതന്‍ എനിക്കിഷ്ടമുള്ള കഥാപാത്രമാണ്. പാദുകപൂജ ചെയ്യുകമാത്രമല്ല രാമന്‍ മടങ്ങിവരുവോളം നഗരത്തിന് പുറത്ത് ജഡയും മരവുരിയും ധരിച്ച് താമസിച്ച് പ്രജാപാലനം നടത്തും എന്ന ഉറപ്പുകൂടിയാണ് ചിത്രകൂടത്തില്‍ വച്ച് ഭരതന്‍ രാമന് നല്‍കുന്നത്. അത് ഭരതന്റെ ധര്‍മമെന്ന് കരുതുന്നതുകൊണ്ടാവണം രാമന്‍ മറുത്തൊന്നും പറയുന്നില്ല.
ധര്‍മ്മം എന്ന ഒരു തത്വം മുറുകെപ്പിടിച്ചാല്‍ എത്ര നിഷ്കളങ്കരെ കൊലക്ക് കൊടുക്കേണ്ടി വരും എന്ന പ്രത്യക്ഷത്തില്‍ ലളിതവും എന്നാല്‍ ദൂര്‍വ്യാപിയും ആയ രാഷ്ട്രീയതത്വമാണ് രാമ കഥയുടെ കാതല്‍ എന്ന് തോന്നിയിട്ടുണ്ട്. സംഹിതാ ബദ്ധമായ ധര്‍മ്മബോധം എത്ര പൂര്‍ണമാണെങ്കിലും പരാജയപ്പെട്ടേ മതിയാവൂ എന്ന പാഠം (ഇത് പാണ്ഡവകഥയിലും ഉണ്ട്). സാഹചര്യബദ്ധമായ ധാര്‍മികത പുലര്‍ത്തുന്ന സീത
യെയും ഭരതനെയും ബാലിയെയും ഒരു പരിധിവരെ രാവണനെയും ലക്ഷ്മണനെയും പോലെയുള്ള കഥാപാത്രങ്ങള്‍ക്ക് മനുഷ്യപ്പറ്റുണ്ട്. തെളിവും ഊര്‍ജ്ജവുമുണ്ട്.
രാമന്‍ ദൈവമാകുന്നതും ഹൃദയശൂന്യമായ ധര്‍മബോധം കൊണ്ടാവാം.
എല്ലാവര്‍ക്കും നന്ദി. :)
രാമ രഘുരാമ, നാം ഇനിയും നടക്കാം
ഷാപ്പൊന്നു കാണാന്‍ ഇനിയെത്ര ദൂരം :)
ഭരതനെ പറയരുത്...
ശ്രീ കൂടല്‍മാണിക്യാ കേക്കുന്നില്ലേ താങ്കള്‍ ഇതൊന്നും :)
olam :)
ഗുപ്തരേ ഇതിനെ തന്നെ പണ്ട് പാര്‍ലമെന്റിലോ അസംബ്ലിയിലോ മറ്റൊ ഒരു വിദ്വാന്‍ ഇപ്രകാരവും പറഞ്ഞതായി കേട്ടിട്ടുണ്ട്-
ഭരതന്‍ അയോധ്യയില്‍ വന്നു നോക്കുമ്പോള്‍ അവിടെ നിന്നും കൊണ്ടുപോയതായി എന്തൊക്കെയുണ്ട് എന്ന അന്വേഷണത്തില്‍ മെതിയടി കൊണ്ടുപോയതായി കാണുകയും , എന്നാല്‍ അതു തിരിച്ചു കൊണ്ടുവരുവാന്‍ വേണ്ടി ആണ് ഭരതന്‍ പോയതെന്നും, മറ്റും . വ്യാഖ്യാനം എങ്ങനെ വേണമെങ്കില്‍ ആകാമല്ലൊ - ഇവിടെയും ഒന്നു കണ്ടില്ലേ?
nalla rasamundu
hahaha...(chirikkunnu...)
Post a Comment